കെജിഎഫ് താരം യഷും അഭിഷേക് ബച്ചനും 'നോ' പറഞ്ഞു; ദളപതി 64ലെ വില്ലനായി ആദ്യം പരിഗണിച്ച താരങ്ങള്‍..

ദളപതി വിജയ്‌യും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിനെ കുറിച്ച് പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. എന്നാല്‍ സേതുപതിയെ ആയിരുന്നില്ല ആദ്യം ചിത്രത്തിനായി പരിഗണിച്ചിരുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

വില്ലന്‍ വേഷത്തിലേക്കായി “കെജിഎഫ്” താരം യഷിനേയും ബോളിവുഡ് താരം അഭിഷേക് ബച്ചനെയും ആയിരുന്നു ആദ്യം പരിഗണിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുതാരങ്ങള്‍ക്കും കഥ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഡേറ്റ് ക്ലാഷ് സംഭവിക്കുന്നതിനാല്‍ ഇരു താരങ്ങളും ചിത്രത്തിനോട് നോ പറയുകയായിരുന്നു.

പിന്നീടാണ് വില്ലന്‍ വേഷത്തിലേക്ക് വിജയ് സേതുപതിയെ പരിഗണിക്കുന്നത്. വിജയ്‌യും സേതുപതിയും ആദ്യമായി ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ വലിയ പ്രത്യേക. മലയാളി താരം ആന്റണി വര്‍ഗീസും ചിത്രത്തിലെത്തുന്നുണ്ട്. മാളവിക മോഹനനാണ് നായികയായി എത്തുന്നത്. 2020ലാണ് ചിത്രം റിലീസിനെത്തുക.

Latest Stories

ലയണൽ മെസി കേരളത്തിലേക്ക്; ഫുട്ബോൾ ആരാധകർക്ക് ഇത് വമ്പൻ വിരുന്ന്; സംഭവം ഇങ്ങനെ

വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷ; ആ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്ന് മുഖ്യമന്ത്രി

BGT 2024-25;"ഞാൻ ഓസ്‌ട്രേലിയയെ വീഴ്ത്താൻ പോകുന്നത് ആ ഒരു തന്ത്രം ഉപയോഗിച്ചാണ്": ജസ്പ്രീത്ത് ബുമ്ര

കൊല്ലത്തിന് ഇത് അഭിമാന നേട്ടം; രാജ്യത്ത് ആദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കോടതി

സഞ്ജുവിന് വീണ്ടും രാജയോഗം; കേരളത്തിനെ ഉന്നതങ്ങളിൽ എത്തിക്കാൻ താരം തയ്യാർ; സംഭവം ഇങ്ങനെ

കലാപാഹ്വാനം നടത്തി, സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എഐവൈഎഫ്

BGT 2024-25 :"അവൻ പരാജയപ്പെടട്ടെ, എന്നിട്ട് മതി ബാക്കി"; സൗരവ് ഗാംഗുലിയുടെ വാക്കുകൾ വൈറൽ

കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ബോർഡർ ഗവാസ്‌കർ ട്രോഫി:"എനിക്ക് പേടിയുള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, പക്ഷെ അവന്റെ വിക്കറ്റ് എടുക്കുന്നത് ഞാൻ ആയിരിക്കും; തുറന്ന് പറഞ്ഞ് നഥാൻ ലിയോൺ

രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്