വിജയ്‌യുടെ കരിയറിലെ വമ്പന്‍ റിലീസ് ആയി ‘ലിയോ’ എത്താന്‍ ഒരുങ്ങുകയാണ്. ഒക്ടോബര്‍ 19ന് റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തിന് വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പ്രീ ബുക്കിംഗ് ആരംഭിക്കാന്‍ പോവുകയാണ്. ഒക്ടോബര്‍ 14 മുതല്‍ ഇന്ത്യയില്‍ ചിത്രത്തിന്റെ പ്രീ റിലീസ് ബുക്കിംഗ് ആരംഭിക്കും.
വിദേശത്ത് ഇതിനോടകം തന്നെ ലിയോയുടെ പ്രീ ബുക്കിംഗ് തുടങ്ങി കഴിഞ്ഞു. ഇതിനിടെ വിദേശ ബുക്കിംഗ് സൈറ്റുകളില്‍ ലിയോയെ സംബന്ധിച്ച് വന്ന സിനോപ്‌സ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ലിയോയുടെ കഥയെ സംബന്ധിച്ച സൂചനയാണ് നല്‍കിയിരിക്കുന്നത്.
”ഒരു ഹില്‍ സ്റ്റേഷന്‍ ഗ്രാമത്തില്‍ കഫേ നടത്തി കുടുംബത്തോടൊപ്പം ശാന്തമായി ജീവിക്കുന്ന നായകന്‍. എന്നാല്‍ ഒരു കൊള്ള സംഘം ഗ്രാമത്തില്‍ എത്തിയതോടെ ഗ്രാമം വിറച്ചു. അസ്വഭാവിക മരണങ്ങള്‍ നടക്കുന്നു. ഇത് നായകന്റെ കുടുംബത്തെ ബാധിക്കുന്നു. ഇത്തരം ഒരു ആപത്ത് നേരിടാന്‍ നായകന്‍ എന്ത് ചെയ്യുന്നു എന്നതാണ് കഥ” എന്ന സിനോപ്‌സിസ് ആണ് ബുക്കിംഗ് സൈറ്റില്‍ എത്തിയിരിക്കുന്നത്.
നേരത്തെ രജനികാന്ത് ചിത്രം ‘ജയിലറി’ന്റെ സിനോപ്‌സിസും ഇതുപോലെ പ്രചരിച്ചിരുന്നു. എന്നാല്‍ അത് ശരിയായ കഥയല്ലെന്ന് പറഞ്ഞ് അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ജയിലിലുള്ള നേതാവിനെ രക്ഷിക്കാന്‍ നോക്കുന്ന ഒരു സംഘം എന്നായിരുന്നു ജയിലറിന്റെ സിനോപ്‌സിസ് ആയി എത്തിയത്.
ജയിലര്‍ പോലെ ലിയോയുടെ സിനോപ്‌സിസ് എത്തിയെങ്കിലും ഇതിനോട് വിജയ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല. അതേസമയം, ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമ ആയതിനാല്‍ വന്‍ പ്രതീക്ഷയിലാണ് ചിത്രത്തിനായി സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്നത്.