'രജനികാന്ത്- വിജയ് എന്നത് ആനയും എലിയും പോലെ, ജയിലറിന്റെ വൻ വിജയം ലോകേഷിനെ അസ്വസ്ഥപ്പെടുത്തി, അതുകൊണ്ട് വിജയുടെ ‘ലിയോ’ റീഷൂട്ട് ചെയ്യുന്നു’; വീണ്ടും മീശ രാജേന്ദ്രൻ

കടുത്ത രജനികാന്ത് ആരാധകനായ മീശ രാജേന്ദ്രൻ തന്റെ പ്രസ്താവനകൾ കൊണ്ട് അടുത്തിടെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.  ഇപ്പോഴിതാ അത്തരം വിവാദ വാർത്തകളുടെ തുടർച്ചയായി ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലിറങ്ങുന്ന ‘ലിയോ’ സിനിമയ്ക്കെതിരെ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് മീശ രാജേന്ദ്രൻ.

ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ‘ലിയോ’ സിനിമ റീഷൂട്ട് ചെയ്യുകയാണെന്ന് മീശ രാജേന്ദ്രൻ പറഞ്ഞിരിക്കുന്നത്. ജയിലറിന്റെ വൻ വിജയം ലോകേഷിനെ അസ്വസ്ഥപ്പെടുത്തിയെന്നും അതുകൊണ്ട് തന്നെ ഷെഡ്യൂൾ കഴിഞ്ഞ ഭാഗങ്ങൾ വീണ്ടും റീഷൂട്ട് ചെയ്യുകയാണെന്നും മീശ രാജേന്ദ്രൻ ആരോപിക്കുന്നു. ലോകേഷ് ഇപ്പോൾ ഉറങ്ങുന്നത് വെറും മൂന്ന് മണിക്കൂറാണെന്നും, ഗ്രാഫിക്സ് രംഗങ്ങൾ വീണ്ടും റീ വർക്ക് ചെയ്യുകയാണെന്നും. അഭിമുഖത്തിൽ മീശ രാജേന്ദ്രൻ പറഞ്ഞു.

സ്വയം പണം മുടക്കി സിനിമ  പിടിച്ച്, അതിൽ കോടികൾ ശമ്പളം വാങ്ങുന്ന ആളാണ് വിജയ് എന്നാണ് മീശ രാജേന്ദ്രൻ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. കൂടാതെ അടുത്ത സൂപ്പർ സ്റ്റാറായി വിജയിയെ ഒരിക്കലും കാണാൻ സാധിക്കില്ലെന്നും, രജനികാന്ത്- വിജയ് എന്നത് ആനയും എലിയും പോലെ ആണെന്നുമാണ് മീശ രാജേന്ദ്രൻ പറഞ്ഞത്.

ജെയിലറിന്റെ കളക്ഷൻ റെക്കോർഡ് ലിയോ മറികടന്നാൽ മീശ വടിക്കുമെന്ന് പറഞ്ഞ രാജേന്ദ്രന്റെ പ്രസ്താവന നിലവിലുണ്ട്.  ഇത്തരം വിവാദങ്ങൾക്ക്  സിനിമകളിലൂടെ മാത്രം മറുപടി പറയാനാണ് വിജയ് ആരാധകർ ഇഷ്ടപ്പെടുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ പറയപ്പെടുന്നത്.  അതുകൊണ്ട് തന്നെ ‘ലിയോ’ സിനിമയ്ക്ക് വേണ്ടി കാത്തിരിപ്പിലാണ് വിജയ് ആരാധകർ.

മാസ്റ്ററിന് ശേഷം  ലോകേഷ്- വിജയ് കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമാണ് വരാനിരിക്കുന്ന ‘ലിയോ’. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. വിജയ്നെ കൂടാതെ തൃഷ, സഞ്ജയ് ദത്ത്, ഗൌതം വാസുദേവ് മേനോൻ, അർജുൻ, മിഷ്കിൻ, മലയാളത്തിൽ നിന്നും മാത്യു തോമസ് ബാബു ആന്റണി തുടങ്ങീ വമ്പൻ താരനിരയാണ് ലിയോയിൽ അണിനിരക്കുന്നത്.  ഈ വർഷം ഒക്ടോബർ 19 നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ