'മാര്‍ക്ക് ആന്റണി'യിലെ സില്‍ക്ക് സ്മിത എഐ സാങ്കേതിക വിദ്യയല്ല; സില്‍ക്ക് ആയി എത്തുന്നത് ഈ താരം, വൈറല്‍

‘മാര്‍ക്ക് ആന്റണി’ ചിത്രത്തിന്റെ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയ്‌ലര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വിശാല്‍, എസ്.ജെ സൂര്യ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ഒരു ടൈം ട്രാവല്‍ സിനിമയാണ്. ട്രെയ്‌ലറില്‍ മണ്‍മറഞ്ഞ നടി സില്‍ക്ക് സ്മിതയെ പുനരവതരിപ്പിച്ചത് ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സില്‍ക്ക് സ്മിതയെ പുനസൃഷ്ടിച്ചത് എന്ന റിപ്പോര്‍ട്ടുകളായിരുന്നു ആദ്യം പ്രചരിച്ചത്. എന്നാല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അല്ല സില്‍ക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. മറ്റൊരു നടിയാണ് സില്‍ക്ക് ആയി ചിത്രത്തിലെത്തുന്നത്.

സില്‍ക്ക് സ്മിതയുമായുള്ള രൂപസാദൃശ്യത്തിന്റെ പേരില്‍ ശ്രദ്ധനേടിയ വിഷ്ണുപ്രിയ ഗാന്ധിയാണ് സിനിമയില്‍ സില്‍ക്കിനെ അവതരിപ്പിക്കുന്നത്. വിഷ്ണു പ്രിയ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയത്. ചിത്രത്തില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയാണ് വിഷ്ണുപ്രിയ.

മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ താന്‍ സില്‍ക്ക് സ്മിതയായി ഏതാനും പ്രധാന നിമിഷങ്ങളില്‍ മാത്രമാണ് അഭിനയിക്കുന്നതെന്നും നടി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, സെപ്റ്റംബര്‍ 15ന് ആണ് മാര്‍ക്ക് ആന്റണി റിലീസ് ചെയ്യുന്നത്.

View this post on Instagram

A post shared by Krishnaveni Babu (@bavibabu_mua)

Read more