'ആര്‍ത്തവം വന്ന കുട്ടി പരീക്ഷ എഴുതേണ്ട..'; തിയേറ്ററില്‍ കൂവല്‍, മൈക്ക് മോഹന്റെ ചിത്രത്തിന് രൂക്ഷ വിമര്‍ശനം

നടന്‍ മോഹന്‍ നായകനായ ‘ഹരാ’ എന്ന ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. എണ്‍പതുകളില്‍ തമിഴിലെ മുന്‍നിരതാരമായിരുന്ന മോഹന്‍ ഒരിടവേളയ്ക്ക് ശേഷം നായകനായി എത്തിയ ചിത്രമാണ് ഹരാ. ചിത്രത്തിലെ ഒരു രംഗത്തിനെതിരെയാണ് ട്രോളുകള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.

വാര്‍ഷിക പരീക്ഷയുടെ സമയത്ത് ആര്‍ത്തവമുള്ള മകള്‍ പരീക്ഷയെഴുതേണ്ടെന്നും മകളുടെ ആരോഗ്യമാണ് തനിക്ക് വലുതെന്നും അതിനാല്‍ അടുത്ത കൊല്ലം പരീക്ഷ എഴുതാമെന്നും മോഹന്റെ കഥാപാത്രം പറയുന്ന രംഗമാണ് വിവാദമായത്. ആര്‍ത്തവം വന്നതിന് മകളുടെ ഒരു കൊല്ലം നഷ്ടപ്പെടുത്തുന്ന അച്ഛന്‍ കഥാപാത്രത്തിന് കൂവലുകളാണ് ലഭിക്കുന്നത്.

തെറ്റായ സന്ദേശമാണ് ചിത്രം നല്‍കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള അഭിപ്രായം. വിജയ് ശ്രീ സംവിധാനം ചെയ്ത ചലച്ചിത്രം ജൂണ്‍ ഏഴിനാണ് തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ചത്ര ചലനങ്ങള്‍ ബോക്‌സ് ഓഫീസില്‍ ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.

മകളുടെ ആത്മഹത്യക്ക് പിന്നിലെ ദുരൂഹതയെ കുറിച്ച് അന്വേഷിക്കുന്ന അച്ഛന്റെ വേഷമാണ് ചിത്രത്തില്‍ മോഹന്റേത്. അനുമോള്‍, യോഗി ബാബു, കൗശിക്, അനിതര നായര്‍, മൊട്ട രാജിന്ദിരന്‍, ചാരുഹാസന്‍, സുരേഷ് മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

തമിഴില്‍ ഒരു കാലത്തെ റൊമാന്റിക് ഹീറോ ആയിരുന്നു നടന്‍ മോഹന്‍. ഒരുപാട് വിജയചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന മോഹന്റെ ചില ചിത്രങ്ങള്‍ പരാജയമായി മാറിയിരുന്നു. മൈക്ക് പിടിച്ച് പാടുന്ന രംഗങ്ങളുള്ള ഒരേ പാറ്റേണിലുള്ള സിനിമകള്‍ വന്നതിനാല്‍ നടന് മൈക്ക് മോഹന്‍ എന്ന പേര് ലഭിച്ചത്.

Latest Stories

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം

"സഞ്ജുവിന്റെ സ്ഥിരത ഇപ്പോൾ കോമഡിയാണ്"; താരത്തെ വിമർശിച്ച് സൗത്താഫ്രിക്കന്‍ സ്ട്രാറ്റെജി അനലിസ്റ്റ്