മോഹന്‍ലാലും രജനിയും ഏറ്റുമുട്ടും; 'ജയിലറി'ല്‍ മാസ് ഫൈറ്റ് സീന്‍ ഒരുക്കാന്‍ നെല്‍സണ്‍

രജനികാന്ത് ആരാധകരും മോഹന്‍ലാല്‍ ആരാധകരും ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജയിലര്‍’. രജനികാന്തിന്റെ 169-ാമത്തെ ചിത്രത്തില്‍ അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തില്‍ ഇരുതാരങ്ങളുടെയും മാസ് ഫൈറ്റ് സീന്‍ ഉണ്ടാവുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ചിത്രത്തിലെ ഒരു സുപ്രധാന സംഘട്ടന രംഗത്തില്‍ രജനികാന്തും മോഹന്‍ലാലും പരസ്പരം ഏറ്റുമുട്ടും. ഈ രംഗത്തില്‍ നിരവധി വില്ലന്മാരോട് രജനി ഏറ്റുമുട്ടുന്നുണ്ട്. അതിന്റെ ഭാഗമായാണ് മോഹന്‍ലാലും എത്തുന്നത് എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്റ്റണ്ട് ശിവയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. മോഹന്‍ലാലുമായി ഏറ്റമുട്ടുന്ന സീക്വന്‍സ് നെല്‍സണ്‍ ചിത്രീകരിക്കുന്നത് ജയിലില്‍ വച്ചാണെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

സിനിമയുടെ പേര് സൂചിപ്പിക്കുന്നതു പോലെ ഒരു ജയിലറുടെ വേഷത്തിലാണ് ചിത്രത്തില്‍ രജനി എത്തുക. രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയ താരങ്ങളും രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം ഒരുക്കുന്നത്.

ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. ‘അണ്ണാത്തെ’യ്ക്ക് ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണിത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് നിര്‍മ്മാണം.

Latest Stories

മാപ്പ് പറയണം അല്ലെങ്കില്‍ അഞ്ച് കോടി; സല്‍മാന്‍ ഖാന് വധഭീഷണിയെത്തിയത് മുംബൈ പൊലീസ് കണ്‍ട്രോള്‍ റൂമില്‍

50 കോടി വരെ ലേലത്തിൽ അവനായി ടീമുകൾ പോകും, ബോളിങ് പിച്ചെന്നോ ബാറ്റിംഗ് പിച്ചെന്നോ നോട്ടം ഇല്ലാത്ത മുതലാണ് അത്: ബാസിത് അലി

നിങ്ങള്‍ നാടിന്റെ അഭിമാനതാരങ്ങള്‍; കൂടെ മത്സരിക്കുന്നവരെ ഒരിക്കലും ശത്രുക്കളായി കാണരുത്; കേരളത്തിന്റെ കൗമാരശക്തി അത്ഭുതപ്പെടുത്തുന്നുവെന്ന് മമ്മൂട്ടി

യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി; അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

ബാഴ്‌സയുടെ ആരാധകർ കുറച്ച് മര്യാദ കാണിക്കണം, അവർ കാരണമാണ് ഞങ്ങൾ കളി തോറ്റത്; തുറന്നടിച്ച് എസ്പാൻയോൾ പരിശീലകൻ

സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായി; ചിത്രങ്ങള്‍ വൈറല്‍

ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല; കേന്ദ്ര നിയമമനുസരിച്ച് മുന്നോട്ട് പോകുമെന്ന് വഖഫ് ബോർഡ് ചെയർമാൻ

ലോക മണ്ടത്തരം, ഓസ്‌ട്രേലിയയിൽ പണി മേടിക്കാൻ പോകുന്നതേ ഉള്ളു; രോഹിത്തിനും എടുത്ത തീരുമാനതിനും എതിരെ അനിൽ കുംബ്ലെ

പുതിയ ലോകത്തിനായി കാത്തുസൂക്ഷിക്കുന്ന ആ ഭൂഗർഭ അറ എന്തിന് ?

വഖഫ് ഭൂമി ഹിന്ദു-മുസ്ലിം പ്രശ്നമല്ല; മുനമ്പത്ത് ക്രിസ്ത്യാനികളും ഉൾപ്പെടുന്നു: പ്രകാശ് ജാവ്ദേക്കർ