എതിര്‍ക്കാന്‍ നില്‍ക്കണ്ട.., അരിവാളെടുത്ത് തലകള്‍ കൊയ്ത് നയന്‍താര; പുതിയ ചിത്രം 'റക്കായി', ടീസര്‍ എത്തി

പിറന്നാള്‍ ദിനത്തില്‍ പുതിയ മാസ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് നയന്‍താര. ‘റക്കായി’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. അരിവാളെടുത്ത് ശത്രുക്കളെ വെട്ടിവീഴ്ത്തുന്ന നയന്‍താരയെയാണ് ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗംഭീര ആക്ഷന്‍ രംഗങ്ങളാണ് ടീസറിലുള്ളത്. സെന്തില്‍ നല്ലസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഷി ഡിക്ലയേഴ്‌സ് വാര്‍ എന്ന ടാഗ് ലൈനോടെ ഇന്നലെ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തെത്തിയിരുന്നു. പിന്നാലെയാണ് ടീസര്‍ എത്തിയത്. നിറയെ വയലന്‍സ് ഉള്ള ഒരു പീരീഡ് ചിത്രമാകും എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഡ്രംസ്റ്റിക്‌സ് പ്രൊഡക്ഷന്‍സ് & മൂവി വേഴ്‌സ് സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഗോവിന്ദ് വസന്ത സംഗീതം നല്‍കുന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഗൗതം രാജേന്ദ്രന്‍ ആണ്. പ്രവീണ്‍ ആന്റണി ആണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. അതേസമയം, പിറന്നാള്‍ ദിനത്തില്‍ നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററിയായ ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയ്ല്‍’ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.

നയന്‍താരയുടെ കരിയറും പ്രണയവും വിവാഹവുമെല്ലാം പറയുന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയാണിത്. വിവാദങ്ങള്‍ക്കിടെയാണ് ഡോക്യുമെന്ററി എത്തിയിരിക്കുന്നത്. നയന്‍താര നാനും റൗഡി താന്‍ സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ ധനുഷിനെതിരെ പരസ്യമായി രംഗത്തെത്തിയതോടെയാണ് വിവാദം ഉടലെടുത്തത്.

സിനിമയിലെ മൂന്ന് സെക്കന്‍ഡ് ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന്റെ പേരില്‍ ധനുഷ് 10 കോടിയുടെ വക്കീല്‍ നോട്ടീസ് അയച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ധനുഷിനെതിരെ തുറന്ന കത്തുമായാണ് നയന്‍താര രംഗത്തെത്തിയിരുന്നു. പ്രതികാരദാഹിയായ ഏകാധിപതിയെന്ന് വിളിച്ച് രൂക്ഷമായ ഭാഷയിലായിരുന്നു നയന്‍താരയുടെ പ്രതികരണം.

എന്നാല്‍ 24 മണിക്കൂറിനകം ഡോക്യുമെന്ററിയിലെ മൂന്ന് സെക്കന്‍ഡ് ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന അന്ത്യശാസനയുമായി ധനുഷ് രംഗത്തെത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ മാറ്റിയില്ലെങ്കില്‍ നയന്‍താരയ്ക്കും നെറ്റ്ഫ്‌ളിക്‌സിനുമെതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കും എന്നാണ് ധനുഷിന്റെ അഭിഭാഷകന്‍ വ്യക്തമാക്കുന്നത്.

Latest Stories

CHAMPIONS TROPHY 2025: രണ്ട് സ്റ്റേഡിയങ്ങളിൽ മുംബൈ ഭീകരാക്രമണ സൂത്രധാരന്റെ സാന്നിദ്ധ്യം; സംഭവം ഇങ്ങനെ

ഇനി സിനിമ ചെയ്യണ്ടെന്ന് പറഞ്ഞു, അയാളെ വിശ്വസിച്ചില്ലായിരുന്നെങ്കില്‍..; പ്രഭുദേവയുമായുള്ള ബന്ധത്തില്‍ സംഭവിച്ചത്, വെളിപ്പെടുത്തി നയന്‍താര

മുനമ്പത്ത് സമവായ നീക്കവുമായി ലീഗ്; വിഷയം രമ്യമായി പരിഹരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി, പ്രദേശവാസികളോട് ലീഗ് നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചെന്ന് ആർച്ച് ബിഷപ്പ്

മണിപ്പൂർ ബിജെപിയിൽ കൂട്ടരാജി; ജിരിബാമിലെ 8 പ്രധാന നേതാക്കൾ രാജിവച്ചു

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വീണ ജോര്‍ജ്ജ്

'ഉളുന്തൂര്‍പേട്ടൈ നായയ്ക്ക് നാഗൂര്‍ ബിരിയാണി' എന്ന് പറഞ്ഞ് അവഹേളിച്ചു, എനിക്ക് നയനെ പ്രണയിക്കാന്‍ പാടില്ലേ: വിഘ്നേഷ് ശിവന്‍

ഇടവേള ബാബുവിനെതിരെയുള്ള ബലാത്സംഗ കേസ്; കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി

"മെസിയുടെ പകുതി കളിയാണ് റൊണാൾഡോയുടെ മുഴുവൻ കഴിവ്"; തുറന്നടിച്ച് മുൻ ബാഴ്സിലോനൻ താരം

ഇവന്‍ മഹീന്ദ്ര സ്‌കോര്‍പിയോ അല്ല മഹേന്ദ്ര ബാഹുബലിയെന്ന് നെറ്റിസണ്‍സ്; ഊരിത്തെറിച്ചത് ആനവണ്ടിയുടെ ഹൗസിംഗും വീലും!

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: 'ഇത്തവണ ഇന്ത്യ പരമ്പര നേടില്ല'; ടീം ഭയത്തിലെന്ന് പാക് താരം