പവര്‍ പാണ്ടിക്ക് ശേഷം വീണ്ടും ധനുഷ് സംവിധാനത്തിലേക്ക്

പവര്‍പാണ്ടി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ് വീണ്ടും സംവിധായകനാകുന്നു. ശ്രീ തെനേന്ദല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പവര്‍പാണ്ടിയുടെ യുവത്വകാലം ധനുഷ് ആയിരുന്നു അവതരിപ്പിച്ചത്. ധനുഷ് വീണ്ടും സംവിധായകനാകുമ്പോള്‍ ധനുഷ് തന്നെയാണ് നായകനായും എത്തുന്നത്. സ്വാതന്ത്ര്യത്തിന് മുന്‍പുള്ള ഇന്ത്യയിലെ കഥ പറയുന്ന പീരിഡ് ഡ്രാമാ ചിത്രമാണിത്.

Read more

ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. നിലവില്‍ ധനുഷ് അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയായിട്ടാകും ഈ ചിത്രം തുടങ്ങുക.