പൃഥ്വിരാജ് ഇനി വിജയ്‌ക്കൊപ്പം! ലോകേഷ് ചിത്രത്തില്‍ വില്ലനാകും?

ലോകേഷ് കനകരാജ്-വിജയ് കോംമ്പോയില്‍ ഒരുങ്ങുന്ന ‘ദളപതി 67’ന്റെ ഭാഗമാകാന്‍ പൃഥ്വിരാജും. ചിത്രത്തില്‍ പൃഥ്വിരാജും വേഷമിടുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. നെഗറ്റീവ് വേഷത്തിലാകും പൃഥ്വിരാജ് ചിത്രത്തില്‍ എത്തുക. വിജയ്‌യുടെ വില്ലനായി പൃഥ്വി എത്തും എന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ഈ റിപ്പോട്ടുകളെ കുറിച്ച് പൃഥ്വിരാജോ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ പൃഥ്വിരാജുമായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ചര്‍ച്ചകള്‍ നടത്തിയതായാണ് സിനിമ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചിത്രത്തില്‍ സഞ്ജയ് ദത്ത് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ലോകേഷ് സഞ്ജയ് ദത്തുമായി സംസാരിക്കുകയും നടന്‍ കഥാപാത്രമാകാന്‍ സമ്മതം മൂളുകയും ചെയ്തു എന്നാണ് സിനിമയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.

മാസ്റ്ററിന് ശേഷം ലോകേഷുമായി ഒന്നിക്കുന്ന ചിത്രത്തില്‍ നാല്‍പതുകളില്‍ എത്തിയ ഒരു ഗ്യാങ്സ്റ്ററായാണ് വിജയ് അഭിനയിക്കുന്നത്. ‘ബാഷ’യിലെ രജനികാന്തിനോട് സമാനമായ ഷെയ്ഡിലായിരിക്കും നടനെ സിനിമയില്‍ അവതരിപ്പിക്കുക.

Latest Stories

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ