ഡില്ലിയുടെ വില്ലനാകാന്‍ റോളക്‌സ് ഇല്ല, പകരം രാഘവ ലോറന്‍സ്!

ലോകേഷ് കനകരാജ്-കാര്‍ത്തി കോംമ്പോയില്‍ എത്തിയ ‘കൈതി’ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ‘കൈതി 2’വിനെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ചിത്രത്തില്‍ കാര്‍ത്തിയുടെ വില്ലനായി നടനും സംവിധായകനുമായ രാഘവ ലോറന്‍സ് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാഘവ ലോറന്‍സുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചര്‍ച്ചകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. ഇത് രാഘവ ലോറന്‍സിന്റെ ആദ്യ വില്ലന്‍ കഥാപാത്രമായിരിക്കും. ‘വിക്രം’ സിനിമയ്ക്ക് പിന്നാലെ സൂര്യയുടെ റോളക്സ് എന്ന കഥാപാത്രവും ചിത്രത്തില്‍ കാമിയോ റോളിലെത്തുമെന്നും സൂചനകളുണ്ട്.

‘ദളപതി 67 ‘ ചിത്രമാണ് ലോകേഷ് ഇനി ഒരുക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണത്തിന് ശേഷമായിരിക്കും കൈതി 2 ആരംഭിക്കുക. കൈതിയിലും വിക്രത്തിലും വേഷമിട്ട നടന്‍ നരേനും സിനിമയുടെ ഭാഗമാകും. അതേസമയം ദളപതി 67 ഡിസംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more

2019ല്‍ ആണ് കൈതി എത്തുന്നത്. ഡില്ലി എന്ന കഥാപാത്രമായാണ് കാര്‍ത്തി ചിത്രത്തില്‍ വേഷമിട്ടത്. ബിജോയ് എന്ന പൊലീസ് ഓഫീസര്‍ ആയാണ് നരേന്‍ ചിത്രത്തിലെത്തിയത്. ഇതേ കഥാപാത്രമായാണ് വിക്രം സിനിമയിലും നരേന്‍ വേഷമിട്ടത്. വിക്രത്തില്‍ ചെറിയൊരു ഭാഗത്ത് ഡില്ലി ഉള്ളതായി സൂചനയും തന്നിരുന്നു.