തലൈവര്‍ 170: ലുക്ക് മാറ്റി രജനി, ഭാര്യയായി മഞ്ജു വാര്യര്‍? പുതിയ അപ്‌ഡേറ്റ്

‘ജയിലറി’ന് ശേഷം രജനികാന്ത് നായകനാവുന്ന പുതിയ ചിത്രം തിരുവനന്തപുരത്ത് ആരംഭിച്ചു. ജയിലറില്‍ നര കയറിയ മുടിയും താടിയുമായിരുന്നെങ്കില്‍ പുതിയ ചിത്രത്തില്‍ കുറച്ചു ചെറുപ്പമായാണ് രജനി എത്തുന്നത്. ‘ജയ് ഭീം’ സംവിധായകന്‍ ടി.ജെ ജ്ഞാനവേല്‍ ഒരുക്കുന്ന ചിത്രത്തിന് ‘തലൈവര്‍ 170’ എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.

പൊലീസുകാരന്റെ വേഷത്തിലാകും ചിത്രത്തില്‍ രജനി പ്രത്യക്ഷപ്പെടുക. ഭാര്യയുടെ റോളിലാകും മഞ്ജു വാര്യര്‍ എത്തുക. ചിത്രത്തില്‍ മഞ്ജു വാര്യര്‍ അടക്കം മൂന്നു നായികമാര്‍ അഭിനയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുഷാര വിജയന്‍, റിതിക സിങ് എന്നിവരാണ് മറ്റ് രണ്ട് താരങ്ങള്‍.

സിനിമയുടെ ചിത്രീകരണത്തിനായി പത്തുദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും. വെള്ളായണി കാര്‍ഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് തലൈവര്‍ 170ന്റെ കേരളത്തിലുള്ള ചിത്രീകരണം. തമിഴിലെ പ്രശസ്ത നിര്‍മാണക്കമ്പനിയായ ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് നിര്‍മാണം.

അനിരുദ്ധ് ആണ് സംഗീതം. അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബതി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും തലൈവര്‍ 170.

Latest Stories

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം

സന്നിധാനത്ത് നിന്ന് പാമ്പുകളെയും കാട്ടുപന്നികളെയും പിടികൂടി; യാത്രയ്ക്കായി പരമ്പരാഗത പാതകള്‍ മാത്രം സ്വീകരിക്കാന്‍ നിര്‍ദ്ദേശം