ലുക്കും സ്റ്റൈലും 'ജയിലറി'ന് സമാനം, വിനായകന് പകരം സാബുമോന്‍, ഒപ്പം ബച്ചനടക്കമുള്ള താരങ്ങളും; വേട്ടയ്യൻ പ്രിവ്യൂ ചര്‍ച്ചയാകുന്നു

കരിയറിലെ 170-ാം ചിത്രത്തില്‍ പൊലീസ് വേഷത്തില്‍ കസറി രജനികാന്ത്. ടി.ജെ ജ്ഞാനവേലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘വേട്ടയ്യൻ’  ചിത്രത്തിന്റെ പ്രിവ്യൂ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ രണ്ടാമതായി തുടരുകയാണ് പ്രിവ്യൂ. അമിതാഭ് ബച്ചന്‍ അടക്കം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

മലയാളി നടന്‍ സാബുമോന്‍ ആണ് സിനിമയിലെ മറ്റൊരു സര്‍പ്രൈസ് കാസ്റ്റ്. ചിത്രത്തില്‍ വില്ലനായാണ് സാബുമോന്‍ എത്തുക. ഫഹദ് ഫാസില്‍, റാണ ദഗുബതി, മഞ്ജു വാര്യര്‍, കിഷോര്‍, റിതിക സിങ്, ദുഷാര വിജയന്‍, ജിഎം സുന്ദര്‍, അഭിരാമി, രോഹിണി, റാവോ രാമേഷ്, രമേഷ് തിലക്, രക്ഷന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ജയ് ഭീം എന്ന ചിത്രത്തിനു േശഷം ഞ്ജാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. എസ്.ആര്‍. കതിര്‍ ആണ് ഛായാഗ്രഹണം. സംഗീതം അനിരുദ്ധ്. ആക്ഷന്‍ അന്‍പറിവ്. എഡിറ്റിങ് ഫിലോമിന്‍ രാജ്. ലൈക പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍.

33 വര്‍ഷത്തിന് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വേട്ടയ്യനുണ്ട്. മുകുള്‍ എസ് ആനന്ദ് സംവിധാനം ചെയ്ത് 1991 ല്‍ പുറത്തിറങ്ങിയ ‘ഹം’ എന്ന ചിത്രത്തിലാണ് അമിതാഭ്- രജനി കൂട്ടുക്കെട്ട് അവസാനമായി ഒന്നിച്ചഭിനയിച്ചത്. ചിത്രം ഒക്ടോബര്‍ പത്തിന് തിയേറ്ററുകളിലെത്തും.

Latest Stories

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്