ഉര്‍വശിയുടെ ഹിറ്റ് സിനിമയ്ക്ക് 37 വര്‍ഷത്തിനിപ്പുറം റീമേക്ക് ഒരുങ്ങുന്നു; നായികയായി ഐശ്വര്യ രാജേഷ്

മലയാളി പ്രേക്ഷകരുടെ പ്രിയ താരം ഉര്‍വശിയുടെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് തമിഴ് സിനിമയായ “മുന്താനെ മുടിച്ച്” ചിത്രത്തിലെ പരിമള. മുപ്പത്തിയേഴ് വര്‍ഷത്തിനിപ്പുറം മുന്താനെ മുടിച്ചിന്റെ റീമേക്ക് ഒരുങ്ങുകയാണ്. പരിമള ആകാന്‍ ഒരുങ്ങുന്നതിന്റെ ആവേശം പങ്കുവെച്ച് നടി ഐശ്വര്യ രാജേഷ് ആണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്.

ഭാഗ്യരാജ് സംവിധാനം ചെയ്ത മുന്താനെ മുടിച്ചില്‍ താരം തന്നെയാണ് നായകനായും വേഷമിട്ടത്. റീമേക്കിന്റെ രചന നിര്‍വ്വഹിക്കുന്നതും നടന്‍ ഭാഗ്യരാജ് തന്നെയാണ്. തമിഴ് സിനിമയുടെ ലാന്‍ഡ്മാര്‍ക്ക് ചിത്രങ്ങളിലൊന്നിന്റെ റീമേക്കില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ട്. 2021 ല്‍ ചിത്രമെത്തും എന്നാണ് ഐശ്വര്യ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

നടന്‍ ശശികുമാറാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ജെഎസ്ബി ഫിലിം സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷമാണ് പ്രദര്‍ശനത്തിനെത്തുക. റീമേക്കില്‍ ചിത്രത്തിന്റെ കഥാഗതിയില്‍ മാറ്റമുണ്ടാകുമോയെന്ന് വ്യക്തമല്ല.

ധ്രുവ നച്ചിത്തരം, ഇതു വേതാളം സൊല്ലും കഥൈ, ഇടം പോറുല്‍ യേവള്‍, കാ പേ രണസിങ്കം, ഭൂമിക, ടക് ജഗ്ദീഷ്, തിട്ടം ഇരുണ്ടു എന്നിവയാണ് ഐശ്വര്യയുടെതായി അണിയറിയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. നാടോടികള്‍ 2, കൊമ്പു വച്ച കഥൈ, നാ നാ, എംജിആര്‍ മകന്‍ തുടങ്ങിയ സിനിമകളാണ് ശശികുമാറിന്റെതായി ഒരുങ്ങുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം