രജനിക്കൊപ്പം അഭിനയിക്കാന്‍ തകര്‍പ്പന്‍ ലുക്ക്; സത്യരാജിന്റെ സ്റ്റൈലിഷ് ഗെറ്റപ്പില്‍ കണ്ണുതള്ളി സോഷ്യല്‍ മീഡിയ

38 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രജനികാന്തിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുകയാണ് നടന്‍ സത്യരാജ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘കൂലി’ എന്ന ചിത്രത്തിലാണ് സത്യരാജ് രജനിക്കൊപ്പം അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ സത്യരാജിന്റെ ലുക്ക് ആണിപ്പോള്‍ പ്രേക്ഷകരെ അതിശയിപ്പിക്കുന്നത്.

അടിമുടി സ്റ്റൈലിഷ് ലുക്കിലാണ് സത്യരാജ് എത്തിയിരിക്കുന്നത്. നീട്ടി വളര്‍ത്തിയ നരച്ച മുടി ബണ്‍ സ്‌റ്റൈലാക്കി സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ കെട്ടിവച്ചിരിക്കുന്നതാണ് താരത്തിന്റെ ചിത്രം. കൂലിയുടെ ലുക്ക് ടെസ്റ്റിന്റെ ഭാഗമായുള്ള ചിത്രമാണ് ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രജനികാന്തിന്റെ കൂലിയുടെ ലുക്ക് ടെസ്റ്റിന്റെ ചിത്രങ്ങള്‍ ലോകേഷ് തന്നെ പുറത്തു വിട്ടിരുന്നു. എന്നാല്‍ ലോകേഷ് സത്യരാജിന്റെ ചിത്രം പങ്കുവച്ചിരുന്നില്ല. അതുകൊണ്ട് ഇത് കൂലി ചിത്രത്തിലേത് തന്നെയാണോ എന്ന് ഉറപ്പില്ല.

സല്‍മാന്‍ ഖാന്‍ നായകനാകുന്ന ‘സിക്കന്തര്‍’ എന്ന എആര്‍ മുരുഗദോസ് ചിത്രത്തിലേത് ആകും ഈ ലുക്ക് എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഒരു പിരിയഡ് ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കൂലി. ചിത്രത്തില്‍ ശ്രുതി ഹാസന്‍ നായികയായേക്കും. സണ്‍ പിക്‌ചേഴ് സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം.

ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് സത്യരാജ് അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തിനായി വലിയ പ്രതിഫലമാണ് സത്യരാജ് ചോദിച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. 1986ല്‍ പുറത്തിറങ്ങിയ ‘മിസ്റ്റര്‍ ഭാരത്’ ആണ് സത്യരാജും രജനിയും ഒടുവില്‍ ഒന്നിച്ചെത്തിയ ചിത്രം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ