ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

തെന്നിന്ത്യൻ സൂപ്പർ താരം തല അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി. യാത്രകളും വാഹനങ്ങളും ഏറെ ഇഷ്ടമുള്ള അജിത്തിന് ആഡംബര ബൈക്കായ ഡുക്കാറ്റിയാണ് ശാലിനി സമ്മാനമായി നൽകിയിരിക്കുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്.

അജിത്തിനൊപ്പം അമര്‍ക്കളം എന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കുമ്പോഴായിരുന്നു ശാലിനി- അജിത്ത് പ്രണയം തുടങ്ങുന്നത്. തമിഴിൽ ഇന്നും ഏറെ ആരാധകരുള്ള താര ദമ്പതികളാണ് അജിത്തും ശാലിനിയും.

മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാമുയർച്ചി’യാണ് അജിത്തിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.

Read more

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്ക്കരനാണ് വിടാമുയർച്ചി നിർമ്മിക്കുന്നത്. തൃഷയാണ് ചിത്രത്തിൽ അജിത്തിന്റെ നായികയായി എത്തുന്നത്. വിഘ്നേശ് ശിവനയായിരുന്നു ആദ്യ ഘട്ടത്തിൽ ചിത്രം സംവിധാനം ചെയ്യനായിരുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.