കമല്‍ ഹാസന് സ്‌ക്രീന്‍ ടൈം കുറവ്, 'ഇന്ത്യന്‍ 2' വര്‍ക്ക് ആകുമോ? മറുപടിയുമായി ശങ്കര്‍

ജൂലൈ 12ന് തിയേറ്ററുകളില്‍ സേനാപതി എത്താന്‍ പോവുകയാണ്. ആഗോള ടിക്കറ്റ് ബുക്കിംഗില്‍ വന്‍ കുതിപ്പ് ആണ് ഇന്ത്യന്‍ 2 നടത്തിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ മാത്രം രണ്ട് കോടിക്ക് മുകളില്‍ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗില്‍ നിന്നു മാത്രം ഇന്ത്യന്‍ 2 നേടിക്കഴിഞ്ഞു. ഇതിനിടെ സിനിമയെ കുറിച്ചുള്ള ഒരു അഭ്യൂഹത്തോട് പ്രതികരിച്ചിരിക്കുകയാണ് ശങ്കര്‍.

സിനിമയിലെ പ്രധാന കഥാപാത്രമായ സേനാപതിക്ക് ഇന്ത്യന്‍ 2ല്‍ സ്‌ക്രീന്‍ ടൈം കുറവായിരിക്കും എന്ന അഭ്യൂഹത്തോടാണ് ശങ്കര്‍ പ്രതികരിച്ചത്. കമല്‍ ഹാസന്റെ കഥാപാത്രം ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെടുമെന്ന് ശങ്കര്‍ സ്ഥിരീകരിച്ചു. കഥാപാത്രമില്ലാത്ത രംഗങ്ങളില്‍ പോലും പ്രേക്ഷകര്‍ക്ക് സേനാപതിയുടെ സാന്നിധ്യം അനുഭവപ്പെടുത്തുമെന്ന് അദ്ദേഹം.

ഇന്ത്യന്‍ 2 സേനാപതിയെ കുറിച്ചുള്ളതാണെന്നും ശങ്കര്‍ വ്യക്തമാക്കി. 1996ല്‍ സൂപ്പര്‍ ഹിറ്റ് ആയി മാറി ‘ഇന്ത്യന്‍’ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2. കമല്‍ ഹാസന്‍ ഡബിള്‍ റോളിലെത്തിയ ചിത്രത്തിലെ പ്രകടനത്തിന് താരത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. തമിഴ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ഇന്ത്യനിലൂടെ കമലിന് ലഭിച്ചിരുന്നു.

സിദ്ധാര്‍ത്ഥ്, രാകുല്‍ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കര്‍, കാളിദാസ് ജയറാം, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോര്‍, ദീപ ശങ്കര്‍ തുടങ്ങിയവര്‍ ഇന്ത്യന്‍ 2ല്‍ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷന്‍സും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിര്‍മ്മാണം.

Latest Stories

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം