ഏലിയന്റെ ശബ്ദമാകാന്‍ തെന്നിന്ത്യയിലെ പ്രമുഖ താരം; 'അയലാന്‍' സര്‍പ്രൈസ് അപ്‌ഡേറ്റ്!

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ‘അയലാന്‍’ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്ത്. ചിത്രത്തില്‍ അയലാന്‍ എന്ന അന്യഗ്രഹജീവി കഥാപാത്രത്തിന് തെന്നിന്ത്യയിലെ പ്രമുഖ താരം ശബ്ദം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നടന്‍ സിദ്ധാര്‍ഥ് ആണ് അന്യഗ്രഹജീവിക്ക് ശബ്ദം നല്‍കുക.

അന്യഗ്രജീവി ഭൂമിയിലേക്ക് എത്തുന്നത് പ്രമേയമാക്കിയാണ് അയലാന്‍ ഒരുക്കിയിട്ടുള്ളത്. ഏലിയന്‍ എത്തുന്ന രകസകരമായ ടീസര്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു. 2015ല്‍ പുറത്തിറങ്ങിയ ‘ഇന്‍ട്ര് നേട്ര് നാളൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ആര്‍. രവികുമാര്‍ ആണ് അയലാന്‍ ഒരുക്കുന്നത്.

തിരക്കഥ എഴുതുന്നതും ആര്‍ രവികുമാറാണ്. രാകുല്‍ പ്രീത് സിംഗ് ആണ് നായിക. ശരത് കേല്‍കര്‍ ആണ് വില്ലന്‍. യോഗി ബാബു, ഭാനുപ്രിയ, കരുണാകരന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് നിരവ് ഷായാണ്. എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

അന്‍പറിവ് ആണ് സംഘട്ടനസംവിധാനം. റൂബന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. വിവേക്, മദന്‍ കര്‍ക്കി എന്നിവരാണ് ഗാനരചന. 24 എ.എം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍.ഡി. രാജയാണ് അയലാന്‍ നിര്‍മിക്കുന്നത്. ചിത്രം 2024 പൊങ്കല്‍ റിലീസ് ആയി തിയേറ്ററുകളിലെത്തും.

Latest Stories

രാജവാഴ്ച പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നേപ്പാളിൽ ആഭ്യന്തര കലാപം

ഹൂതികളുടെ സൈനിക കേന്ദ്രം തകര്‍ത്ത് അമേരിക്ക; ചെങ്കടലിന്റെ ആക്രമണത്തിന് ട്രംപിന്റെ പ്രതികാരം; ഭീകരരുടെ വേരറുക്കാന്‍ വ്യോമാക്രമണം ശക്തമാക്കി

IPL 2025: നിനക്ക് ദോശയും ഇഡ്ഡലിയും സാമ്പാറുമൊക്കെ പുച്ഛമാണ് അല്ലെ, ഇതാ പിടിച്ചോ പണി; ജിതേഷ് ശർമ്മയെ എയറിൽ കയറ്റി സിഎസ്കെ ഡിജെ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'വഖഫ് ബില്ലിനെ എതിർക്കുക തന്നെചെയ്യും'; കെസിബിസി നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ്

നരേന്ദ്രമോദി ഇന്ന് ആർഎസ്എസ് ആസ്ഥാനത്ത്; ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രി

'എമ്പുരാൻ കാണില്ല, സത്യം വളച്ചൊടിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടും'; രാജീവ് ചന്ദ്രശേഖർ

പരസ്യ മദ്യപാനത്തില്‍ തര്‍ക്കം; കൊല്ലത്ത് യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍; ഒമാനില്‍ നാളെ ആഘോഷം; എല്ലാ രാജ്യങ്ങളിലും അഞ്ചിലധികം ദിവസം അവധികള്‍ പ്രഖ്യാപിച്ചു

IPL 2025: എന്തുവാ ഹിറ്റ്മാനേ നീ ഈ കാണിക്കുന്നേ,; ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി രോഹിത് ശർമ്മ

പൊലീസ് ഉദ്യോഗസ്ഥനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവച്ചുവീഴ്ത്തി കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് പൊലീസ്