തിയേറ്ററില്‍ വന്‍ ക്ലാഷ്, പൊരിഞ്ഞ പോരാട്ടത്തിന് തയ്യാറായി രജനിയും സൂര്യയും; ഒരേ ദിവസം റിലീസിനൊരുങ്ങി 'കങ്കുവ'യും 'വേട്ടയ്യനും'!

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒന്നിച്ച് തിയേറ്ററുകളിലേക്ക്. സൂര്യ ചിത്രം ‘കങ്കുവ’യും രജനികാന്തിന്റെ ‘വേട്ടയ്യന്‍’ എന്ന ചിത്രവുമാണ് ഒക്ടോബറില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഏറെ നാളായി കങ്കുവയുടെ അപ്‌ഡേറ്റിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

അപ്‌ഡേറ്റുകള്‍ വൈകിയതോടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ട്രോളുകളും വ്യാപകമായിരുന്നു. ട്രോളുകള്‍ക്കും കാത്തിരിപ്പിനും വിരാമമിട്ട് ആയിരുന്നു ചിത്രത്തിന്റെ വമ്പന്‍ അപ്‌ഡേറ്റ് എത്തിയത്. ഒക്ടോബര്‍ 10ന് കങ്കുവ തിയേറ്ററുകളിലെത്തും. ഒക്ടോബര്‍ 10ന് തന്നെയാണ് രജനി ചിത്രം വേട്ടയ്യന്റെ റിലീസും തീരുമാനിച്ചിരിക്കുന്നത്.

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ ഒരു ഫാന്റസി ആക്ഷന്‍ ചിത്രമാണ്. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സൂര്യ ഇരട്ട വേഷങ്ങളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ബോബി ഡിയോള്‍, ദിഷ പഠാനി, നടരാജന്‍ സുബ്രഹ്‌മണ്യം, ജഗപതി ബാബു, യോഗി ബാബു തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ വേഷമിടുന്നത്.

രജിനിയുടെ വേട്ടയ്യന്‍ നിര്‍മ്മിക്കുന്നത് ലൈക പ്രൊഡക്ഷന്‍സ് ആണ്. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗുബതി, മഞ്ജു വാര്യര്‍, റിതിക സിംഗ്, ദുഷാര വിജയന്‍, കിഷോര്‍, രോഹിണി തുടങ്ങി നിരവധി താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നുണ്ട്. 160 കോടി ബജറ്റിലാണ് വേട്ടയ്യന്‍ ഒരുക്കുന്നത്. അതേസമയം, 300 കോടി ബജറ്റിലാണ് കങ്കുവ ഒരുക്കിയത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ