ഒഫീഷ്യല്‍ പൈറസി പാര്‍ട്ണര്‍ തമിള്‍ റോക്കേഴ്‌സ്, ചിരി പടര്‍ത്തി സിനിമാ പോസ്റ്റര്‍

സി.എസ്. അമുദന്റെ തമിഴ്പടം എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കി. നടന്‍ സിദ്ധാര്‍ത്ഥാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ശിവയും ഈശ്വര്യ മേനോനുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.

2010ലായിരുന്നു തമിഴ് സിനിമാ ലോകത്തെ കളിയാക്കി കൊണ്ടുള്ള പാരഡി ചിത്രം പുറത്തിറങ്ങിയത്. ഇതിന്റെ രണ്ടാം ഭാഗമാണ് തമിഴ്പടം 2.0. ഈ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

പൈറസി വെബ്‌സൈറ്റായ തമിഴ് റോക്കേഴ്‌സിനെ ഔദ്യോഗിക പൈറസി പാര്‍ട്ണറായി ചേര്‍ത്തുകൊണ്ടാണ് പോസ്റ്റര്‍. 25.05.2018ന് സിനിമ തിയേറ്ററുകളില്‍ 26.05.2018ന് തമിഴ് റോക്കേഴ്‌സില്‍ റിലീസ് എന്നാണ് പോസ്റ്ററില്‍ ഉല്‍പ്പെടുത്തിയിരിക്കുന്നത്.