ഇന്ത്യന്‍ 2 ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചു, ഇനി മുതല്‍ ഷോകളും കൂടും; അനുമതി നല്‍കി തെലങ്കാന സര്‍ക്കാര്‍

തമിഴകത്തെ ഏറ്റവും വലിയ റിലീസ് ആയാണ് കമല്‍ ഹാസന്‍-ശങ്കര്‍ കോമ്പോയില്‍ ‘ഇന്ത്യന്‍ 2’ എത്താനൊരുങ്ങുന്നത്. നാളെ തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് തെലങ്കാന സര്‍ക്കാര്‍. ചിത്രത്തിന് ഏഴ് ദിവസത്തേക്ക് സ്‌പെഷ്യല്‍ ഷോകളും പ്രത്യേക ടിക്കറ്റ് നിരക്കിനും അനുമതി നല്‍കിയിരിക്കുകയാണ് തെലങ്കാന സര്‍ക്കാര്‍.

നേരത്തെ ‘കല്‍ക്കി 2898 എഡി’ സിനിമയ്ക്കും പ്രത്യേക ഷോകളും ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനും തെലങ്കാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇന്ത്യന്‍ 2വിന് റിലീസ് ചെയ്യുന്ന ദിവസം ജൂലൈ 12 മുതല്‍ ജൂലൈ 19 വരെ അഞ്ച് പ്രദര്‍ശനങ്ങള്‍ നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്.

മള്‍ട്ടിപ്ലസുകള്‍ക്ക് 75 രൂപയും ജിഎസ്ടിയും സിംഗിള്‍ സ്‌ക്രീനുകള്‍ക്ക് 50 രൂപയും ജിഎസ്ടിയും വര്‍ധിപ്പിക്കാനാണ് അനുമതി. തെലങ്കാനയിലെ തിയേറ്ററുകളില്‍ മയക്കുമരുന്ന്, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയുടെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള വാണിങ് വീഡിയോകളും പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥയുണ്ട്.

അതേസമയം, 250 കോടി ബജറ്റിലാണ് ഇന്ത്യന്‍ 2 ഒരുങ്ങുന്നത്. ശങ്കറിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം ഉദയനിധി സ്റ്റാലിനും എ സുബാസ്‌ക്കരനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. രാകുല്‍ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ഥ്, എസ്.ജെ സൂര്യ, മാര്‍ക്ക് ബെന്നിങ്ടണ്‍, വി ജയപ്രകാശ്, ബോബി സിംഹ, നെടുമുടി വേണു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന റോളുകളില്‍ എത്തുന്നത്.

1996ല്‍ സൂപ്പര്‍ ഹിറ്റ് ആയി മാറി ‘ഇന്ത്യന്‍’ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2. കമല്‍ ഹാസന്‍ ഡബിള്‍ റോളിലെത്തിയ ചിത്രത്തിലെ പ്രകടനത്തിന് താരത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. തമിഴ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ഇന്ത്യനിലൂടെ കമലിന് ലഭിച്ചിരുന്നു.

Latest Stories

ലയണൽ മെസി കേരളത്തിലേക്ക്; ഫുട്ബോൾ ആരാധകർക്ക് ഇത് വമ്പൻ വിരുന്ന്; സംഭവം ഇങ്ങനെ

വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷ; ആ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്ന് മുഖ്യമന്ത്രി

BGT 2024-25;"ഞാൻ ഓസ്‌ട്രേലിയയെ വീഴ്ത്താൻ പോകുന്നത് ആ ഒരു തന്ത്രം ഉപയോഗിച്ചാണ്": ജസ്പ്രീത്ത് ബുമ്ര

കൊല്ലത്തിന് ഇത് അഭിമാന നേട്ടം; രാജ്യത്ത് ആദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കോടതി

സഞ്ജുവിന് വീണ്ടും രാജയോഗം; കേരളത്തിനെ ഉന്നതങ്ങളിൽ എത്തിക്കാൻ താരം തയ്യാർ; സംഭവം ഇങ്ങനെ

കലാപാഹ്വാനം നടത്തി, സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എഐവൈഎഫ്

BGT 2024-25 :"അവൻ പരാജയപ്പെടട്ടെ, എന്നിട്ട് മതി ബാക്കി"; സൗരവ് ഗാംഗുലിയുടെ വാക്കുകൾ വൈറൽ

കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ബോർഡർ ഗവാസ്‌കർ ട്രോഫി:"എനിക്ക് പേടിയുള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, പക്ഷെ അവന്റെ വിക്കറ്റ് എടുക്കുന്നത് ഞാൻ ആയിരിക്കും; തുറന്ന് പറഞ്ഞ് നഥാൻ ലിയോൺ

രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്