സംവിധായകന്‍റെ അപേക്ഷ വെറുതെയായി, താനാ സേര്‍ന്ത കൂട്ടവും ലീക്കായി

ചിത്രങ്ങളുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കരുതെന്ന് തമിഴ് റോക്കേഴ്‌സിനോട് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ അപേക്ഷിച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ സംവിധായകന്റെ ട്വിറ്ററിലൂടെയുള്ള ഈ അപേക്ഷ പുറത്തുവന്ന് അധികം കഴിയുന്നതിനു മുന്‍പ് തന്നെ താനാ സേര്‍ന്ത കൂട്ടം ഇന്റര്‍നെറ്റിലെത്തി. ഒട്ടേറെപ്പേര്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ലോകമെമ്പാടും 1200 തീയേറ്ററുകളില്‍ ചിത്രം വിജയകരമായി പുരോഗമിക്കുന്നതിനിടയിലാണ് തമിഴ് റോക്കേഴ്‌സിന്റെ ഈ നീക്കം.

പൊങ്കല്‍ റിലീസ് സിനിമകള്‍ ദയവായി പ്രചരിപ്പിക്കരുതെന്നാണ് ട്വിറ്ററിലൂടെ വിഘ്നേഷ് അപേക്ഷിച്ചത്. വിഘ്നേഷിന്റെ വാക്കുകള്‍- തമിഴ് റോക്കേഴ്സ് ടീം, നിങ്ങള്‍ക്ക് ഹൃദയം എന്നൊന്നുണ്ടെങ്കില്‍ ദയവു ചെയ്ത് ഇതു ചെയ്യരുത്. ഞങ്ങള്‍ ഈയൊരു ദിവസത്തിനു വേണ്ടി വളരെയേറെ കഷ്ടപ്പെട്ടു. നികുതി പ്രശ്നങ്ങളുടെയും വ്യവസായ പ്രശ്നങ്ങളുടെയും നടുവിലാണ് സിനിമകള്‍ ഇറങ്ങുന്നത്. അതിനാല്‍ ദയവായി ഇതു ചെയ്യരുതേ..

Read more

തന്റെ സിനിമയ്ക്കു പുറമേ വിക്രം നായകവേഷത്തിലെത്തിയ സ്‌കെച്ച്, പ്രഭുദേവയുടെ ഗുലേബക്കാവാലി എന്നീ ചിത്രങ്ങള്‍ക്കും വേണ്ടിയായിരുന്നു് വിഘ്നേഷിന്റെ അപേക്ഷ. മറ്റു രണ്ടു ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.