'ദളപതി 68' കംപ്ലീറ്റ് മാസ് അല്ല, പേര് ചോര്‍ന്നു; പ്രഖ്യാപനം വൈകും!

വിജയ്-വെങ്കട് പ്രഭു ചിത്രത്തിന്റെ പേര് ഓണ്‍ലൈനില്‍ ചോര്‍ന്നു. ‘ദളപതി 68’ എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിക്കുന്നതിന് മുമ്പേയാണ് ചോര്‍ന്നിരിക്കുന്നത്. ‘ബോസ്’ എന്നാകും ചിത്രത്തിന്റെ ടൈറ്റില്‍ എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏറ്റവും പുതിയ വിവരം അനുസരിച്ച് വെങ്കട് പ്രഭു നാല് ടൈറ്റിലുകള്‍ വിജയിക്ക് മുന്നില്‍ എത്തിച്ചെന്നും അതിലൊന്ന് വിജയ് സെലക്ട് ചെയ്തു എന്നുമാണ് വിവരം. മിക്കവാറും ജനുവരി ആദ്യം ‘ദളപതി 68’ന്റെ ടൈറ്റില്‍ പ്രഖ്യാപിക്കും. ഒരു ടൈം ട്രാവല്‍ ചിത്രമാണിത് എന്നാണ് സൂചനകള്‍.

എന്നാല്‍ വെങ്കട് പ്രഭു വിജയ്ക്ക് മുന്നില്‍ സമര്‍പ്പിച്ച ടൈറ്റില്‍ എല്ലാം മാസ് ചിത്രത്തിന് ഉതകുന്ന തരത്തിലാണ് എന്നാണ് വിവരം. അതില്‍ ഒരു ടൈറ്റിലാണ് പുറത്തെത്തിയത്. എന്നാല്‍ ബോസ് എന്ന ടൈറ്റില്‍ വിജയ് അംഗീകരിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

അതേസമയം, വമ്പന്‍ മേക്കോവറിലായിരിക്കും വിജയ് പുതിയ ചിത്രത്തില്‍ എത്തുക. വിജയ്‌യെ 19കാരനാക്കാന്‍ വേണ്ടി എകദേശം ആറ് കോടിയോളം ചിലവഴിക്കാനാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത് ഡിജിറ്റല്‍ ഡി- ഏജിംഗ് സാങ്കേതികതയായിരിക്കും ചിത്രത്തിനായി സ്വീകരിക്കുക.

എന്നാല്‍ വമ്പന്‍ തുക ചിലവഴിച്ച് പ്രോസ്‌തെറ്റിക് മേക്കപ്പ് ചെയ്താകും വിജയ്‌യെ പത്തൊമ്പതുകാരനായി മാറ്റുക എന്നുമാണ് ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അതേസമയം, മീനാക്ഷി ചൗധരിയാണ് ചിത്രത്തില്‍ നായിക. ജയറാമും ചിത്രത്തില്‍ അഭിനയിക്കും. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി