നഷ്ടം കോടികള്‍! ആന്ധ്രയിലും തെലങ്കാനയിലും മോശം പ്രതികരണം; തിളക്കം മങ്ങി 'ദ ഗോട്ട്'

വളരെ പെട്ടെന്നാണ് വിജയ്‌യുടെ ‘ദ ഗോട്ട്’ ചിത്രം 300 കോടി കളക്ഷന്‍ പിന്നിട്ടത്. എങ്കിലും ചിത്രത്തിനെതിരെ വലിയ രീതിയില്‍ നെഗറ്റീവ് റിവ്യൂവും എത്തുന്നുണ്ട്. അതിനാല്‍ തന്നെ തമിഴ്‌നാട്ടില്‍ വന്‍ വിജയമായ ചിത്രത്തിന് ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നും വലിയ രീതിയില്‍ കളക്ഷന്‍ നേടാനായിട്ടില്ല.

ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് ആദ്യ ദിനങ്ങളില്‍ 2.5 കോടി രൂപ മാത്രമേ ഗോട്ടിന് കളക്റ്റ് ചെയ്യാന്‍ സാധിച്ചിട്ടുള്ളു. പിന്നീടുള്ള ദിവസങ്ങളില്‍ സിനിമയുടെ കളക്ഷന്‍ വലിയ തോതില്‍ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആന്ധ്രയിലും തെലങ്കാനയിലുമായി 16 കോടി രൂപയ്ക്കാണ് ഗോട്ടിന്റെ വിതരണാവകാശം അവകാശം വിറ്റുപോയത്.

എന്നാല്‍ സിനിമയ്ക്ക് നെഗറ്റീവ് പ്രതികരണം ലഭിച്ചതോടെ വിതരണക്കാര്‍ക്ക് 13 കോടിയോളം രൂപ നഷ്ടമുണ്ടാക്കും എന്നാണ് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ട്രിപ്പിള്‍ റോളിലാണ് വിജയ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിലെ തൃഷ, ശിവകാര്‍ത്തികേയന്‍ എന്നിവരുടെ കാമിയോ റോളുകള്‍ ശ്രദ്ധ നേടിയിരുന്നു.

പ്രശാന്ത്, പ്രഭു ദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹന്‍, അജ്മല്‍ അമീര്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംഗി, അരവിന്ദ്, അജയ് രാജ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. എ.ജി.എസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിച്ചത്.

Read more