‘ലിയോ’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് റദ്ദാക്കിയതു മുതല്‍ ഉദയനിധി സ്റ്റാലിനും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഉദയനിധിയുടെ രാഷ്ട്രീയ നീക്കങ്ങളാണ് ഓഡിയോ ലോഞ്ച് റദ്ദാക്കിയതിന് പിന്നില്‍ എന്ന പ്രചാരണങ്ങള്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ അങ്ങനെയൊന്നുമല്ല കാര്യങ്ങള്‍ എന്ന് വ്യക്തമാക്കി ഉദയനിധി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ലിയോയുടെ സ്‌പെഷ്യല്‍ ഷോ കണ്ടതിന് ശേഷം ആദ്യ റിവ്യൂ പങ്കുവച്ചിരിക്കുകയാണ് ഉദനയനിധി സ്റ്റാലിന്‍ ഇപ്പോള്‍. ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാണ് എന്ന് ഉദയനിധി എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
”ദളപതി വിജയ് അണ്ണയുടെ ലിയോ കണ്ടു. സംവിധായകന്‍ ലോകേഷ് കനകരാജിന്റെ മികച്ച ഫിലിം മേക്കിംഗ്, അനിരുദ്ധ്, അന്‍പറിവ്, സെവന്‍ത് സ്റ്റുഡിയോ മികച്ച ടീം” എന്ന് കുറിച്ച ഉദയനിധി, ഇതിനൊപ്പം എല്‍സിയു എന്ന് എഴുതി സൈറ്റ് അടിക്കുന്ന ഒരു സ്‌മൈലിയും ചേര്‍ത്തിട്ടുണ്ട്.
ബിഗ് സ്‌ക്രീനില്‍ സിനിമ കാണാനായി കാത്തിരിക്കുന്ന ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് ഈ പോസ്റ്റ്. എന്നാല്‍ സംവിധായകന്‍ ലോകേഷ് കനകരാജിന്റെ വാക്കുകള്‍ക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നേരത്തെ ‘വിക്രം’ റിലീസിനൊരുങ്ങിയപ്പോള്‍, വിക്രം കാണുന്നതിന് മുമ്പ് തന്റെ ചിത്രം ‘കൈതി’ ഒന്നുകൂടി കാണുന്നത് നല്ലതാണെന്ന് പറഞ്ഞ് ലോകേഷ് പോസ്റ്റ് ഇട്ടിരുന്നു.
കൈതിയിലെ റെഫറന്‍സുകള്‍ വിക്രത്തിലും ഉണ്ടായിരുന്നു. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ രണ്ട് ചിത്രങ്ങളായിരുന്നു കൈതിയും വിക്രവും. ലിയോ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്കുള്ള വലിയ കൗതുകവും അതാണ്. ലിയോ എല്‍സിയുവിന്റെ ഭാഗമായിരിക്കുമോ അല്ലയോ എന്നത്.