'വർമൻ ഫുൾ ഓൺ ഫയർ!' ഗംഭീര ഫ്രെയ്‍മിൽ തോക്കും പിടിച്ച് വർമൻ; ഈ രംഗം എന്തുകൊണ്ട് ജയിലർ ഉൾപ്പെടുത്തിയില്ലെന്ന് സിനിമാപ്രേമികള്‍

രജനികാന്ത് ചിത്രം ജയിലറിലെ മുത്തുവേല്‍ പാണ്ഡ്യനൊപ്പം തന്നെ കൈയടികൾ നേടുന്ന ഒരു കഥാപാത്രമായിരുന്നു വിനായകൻ അവതരിപ്പിച്ച വർമ്മൻ. കഴിഞ്ഞ ദിവസം ജയിലറിന്‍റെ ഛായാഗ്രാഹകനായ വിജയ് കാര്‍ത്തിക് കണ്ണന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച വർമന്റെ ഒരു ചിത്രമാണ് ഇപ്പോൾ സിനിമാപ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്.

ക്രൂരനായ വര്‍മ്മന്‍ എന്ന കഥാപാത്രമായി വിനായകന്‍ രജനിക്കൊപ്പം കട്ടയ്ക്ക് തന്നെ നില്‍ക്കുകയായിരുന്നു. തിയേറ്ററില്‍ നിറഞ്ഞ കൈയ്യടിയാണ് വിനായകന് ലഭിച്ചത്. സിനിമയിൽ ഇല്ലാതിരുന്ന ഒരു രംഗം എന്ന തോന്നലുണ്ടാകുന്ന ചിത്രമാണ് ഇത്. കിടിലൻ ഫ്രെയ്‍മില്‍ തോക്കും പിടിച്ച് നിൽക്കുന്ന വിനായകന്റെ ചിത്രമാണ് പോസ്റ്റിൽ ഉള്ളത്.

ഇത് ഡെലീറ്റഡ് സീൻ ആണോ? വർമൻ മാസ് ആയിട്ടുണ്ട്, ഡെലീറ്റഡ് സീനുകൾ റിലീസ് ചെയ്യൂ, ഈ സീൻ സിനിമയിൽ എവിടെയാണ്? ഒടിടിയിൽ എത്തുമ്പോൾ മുഴുവൻ രംഗങ്ങളും വരുമെന്ന് പ്രതീക്ഷിക്കുന്നു, കിടിലൻ ഫ്രെയിം എന്നൊക്കെയുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.

‘മാമന്നന്‍’ സിനിമയിലെ വില്ലന്‍ റോളിലൂടെ ഫഹദ് തമിഴകത്ത് നേടിയ കൈയ്യടിക്ക് സമാനമാണ് തമിഴ് സോഷ്യല്‍ മീഡിയയില്‍ വിനായകനെ പ്രശംസിച്ചെത്തുന്ന പോസ്റ്റുകള്‍. ഒരു നിമിഷത്തില്‍ രജനികാന്തിനൊപ്പമോ അതിന് മുകളിലോ ഉള്ള പ്രകടനം ആയിരുന്നു വിനായകന്റേത് എന്നാണ് പലരുടെയും അഭിപ്രായം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ