ശങ്കറുമായുളള പ്രശ്നങ്ങള്‍ക്ക് പരിഹാരമായി, നാല് വര്‍ഷത്തിനു ശേഷം വീണ്ടും വടിവേലു സിനിമയിലേക്ക്

കഴിഞ്ഞ നാല് വര്‍ഷങ്ങളായി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്റെ വിലക്ക് കാരണം മാറി നില്‍ക്കുകയായിരുന്നു നടന്‍ വടിവേലു. 2017 ആഗസ്റ്റില്‍ എസ് പിക്ചേഴ്സിന്റെ ബാനറില്‍ സംവിധായകന്‍ ശങ്കര്‍ നിര്‍മ്മിച്ച്, ചിമ്പുദേവന്‍ സംവിധാനം ചെയ്ത ‘ഇംസൈ അരസന്‍ 24-ാം പുലികേശി’ എന്ന സിനിമയുടെ ചിത്രീകരണം പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്നതിനെത്തുടര്‍ന്നാണ് വടിവേലുവിനെതിരെ വിലക്ക് വന്നത്.

അണിയപ്രവര്‍ത്തകരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കേണ്ട വടിവേലുവിനുമിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് ചിത്രം ഉപേക്ഷിക്കപ്പെട്ടത്. നടന്റെ അനാവശ്യ ഇടപെടലും നിസ്സഹകരണവുമാണ് ചിത്രം നിര്‍ത്തേണ്ട നിലയിലേക്ക് എത്തിച്ചതെന്ന് ചൂണ്ടിക്കാട്ടി ശങ്കര്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിനെ സമീപിച്ചു.

അതോടെയാണ് സംഘടനുടെ വിലക്ക് വന്നത്. ‘ഇംസൈ അരസന്‍ 24-ാം പുലികേശി’ ഉപേക്ഷിച്ചതുമൂലം ശങ്കറിനുണ്ടായ നഷ്ടം നികത്താതെ വടിവേലുവിന് മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാനാവില്ലെന്നായിരുന്നു പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്റെ നിലപാട്.എസ് പിക്ചേഴ്സ് പ്രതിനിധികളുടെയും വടിവേലുവിന്റെയും സാന്നിധ്യത്തില്‍ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ നടത്തിയ ചര്‍ച്ചയിലാണ് നടനെതിരായ വിലക്ക് നീങ്ങിയത്.

പ്രശ്ന പരിഹാരത്തിന് ലൈക്ക പ്രൊഡക്ഷന്‍സിന്റെ ഇടപെടലും കാരണമായതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം തിരിച്ചുവരവില്‍ ലൈക്കയുമായി അഞ്ച് സിനിമകളുടെ കരാറിലാണ് വടിവേലു ഒപ്പുവച്ചത്.

Latest Stories

ക്രൂരതയ്ക്ക് സാക്ഷിയാകുന്നത് വേദനാജനകം, ഹൃദയം വേദനിക്കുന്നു, നിങ്ങള്‍ തനിച്ചല്ല: മോഹന്‍ലാല്‍

പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ അതിർത്തിയിൽ സംഘർഷം; പൂഞ്ചിൽ പാക് പ്രകോപനമെന്ന് റിപ്പോർട്ട്, ഉറി സെക്ടറിലും ഏറ്റുമുട്ടൽ

IPL 2025: ഓഹോ അപ്പോൾ അതാണ് സംഭവം, വൈകി ഇറങ്ങിയതിന് പിന്നിലെ കാരണം പറഞ്ഞ് ഋഷഭ് പന്ത്; പറഞ്ഞത് ഇങ്ങനെ

ഭീകരതയുടെ അടിവേര് അറുക്കണം; ഇന്ത്യയ്ക്ക് സമ്പൂര്‍ണ പിന്തുണ; ഞങ്ങളുടെ ഹൃദയം നിങ്ങള്‍ക്കൊപ്പം; മോദിയെ വിളിച്ച് ട്രംപ്; ഒപ്പം ചേര്‍ന്ന് പുട്ടിനും ബെന്യമിന്‍ നെതന്യാഹുവും

IPL 2025: കൈയിൽ ഇരുന്ന വജ്രത്തെ കൊടുത്താണല്ലോ ഞാൻ ഈ വാഴക്ക് 27 കോടി മുടക്കിയത്, ചിരിക്കണോ കരയണോ എന്ന് അറിയാത്ത അവസ്ഥയിൽ ഗോയെങ്ക; വീഡിയോ കാണാം

തിരുവാതുക്കൽ ഇരട്ടക്കൊല; പ്രതി അമിത് ഒറാങ് തൃശൂരിൽ പിടിയിൽ

പ്രതിഷേധം കനത്തു; സ്കൂളുകളിൽ ഹിന്ദി നിർബന്ധിത ഭാഷയാക്കിയ ഉത്തരവ് പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് അനുശോചനം; പിന്നാലെ പോസ്റ്റ് പിൻവലിച്ച് ഇസ്രയേൽ

IPL 2025: കിരീടമൊന്നും ഇല്ലെങ്കിൽ എന്താണ്, ഈ കാര്യത്തിൽ ഞങ്ങളെ വെല്ലാൻ ഒരു ടീമും ഇല്ല ; അതുല്യ റെക്കോഡ് സ്വന്തമാക്കി ആർസിബി

തിരുവാതുക്കൽ ഇരട്ടക്കൊല; പ്രതി അമിത് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്, കോടാലിയിലെ ഫിംഗർ പ്രിൻ്റ് മാച്ച് ചെയ്തു