മാസ്റ്റര്‍ റീ റിലീസിന്, തമിഴ്‌നാട്ടിലും കേരളത്തിലുമല്ല, മറ്റൊരു രാജ്യത്ത്; ചര്‍ച്ചയാക്കി ആരാധകര്‍!

ബോക്‌സ് ഓഫീസില്‍ ഗംഭീര നേട്ടം സ്വന്തമാക്കിയെങ്കിലും ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ട സിനിമയാണ് വിജയ്-ലോകേഷ് കോമ്പോയില്‍ എത്തിയ ‘മാസ്റ്റര്‍’. 300 കോടി രൂപ കളക്ഷന്‍ ആണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. വിജയ്‌യുടെ സ്ഥിരം ക്ലീഷേ സ്റ്റൈലുകള്‍ ആവര്‍ത്തിച്ചു എന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ സിനിമയ്‌ക്കെതിരെ എത്തിയിരുന്നു.

എന്നാല്‍ ‘ഗില്ലി’യുടെ ആരവങ്ങള്‍ക്ക് പിന്നാലെ മാസ്റ്ററും റീ റിലീസിന് എത്തുകയാണ്. എന്നാല്‍ തമിഴ്‌നാട്ടിലോ കേരളത്തിലോ ഒന്നുമല്ല ചിത്രം റീ റിലീസ് ചെയ്യുന്നത്. യൂറോപ്പിലെ തിയേറ്ററുകളിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. മാസ്റ്ററിന്റെ വിതരണ പങ്കാളികളായ ഹംസിനി എന്റര്‍ടെയ്ന്‍മെന്റാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

വിജയ് സേതുപതി, മാളവിക മോഹനന്‍, ആന്‍ഡ്രിയ, അര്‍ജ്ജുന്‍ ദാസ്, ശന്തനു ഭാഗ്യരാജ്, നാസര്‍ തുടങ്ങി നിരവധി താരങ്ങളും മാസ്റ്ററില്‍ വേഷമിട്ടിരുന്നു. അതേസമയം, വിജയ്‌യുടെ നിരവധി ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ റീ റിലീസ് പ്ലാനുമായി എത്തിയിട്ടുണ്ട്.

വിജയ്‌യുടെ 2009ല്‍ പുറത്തിറങ്ങിയ ‘വില്ല്’ ജൂണില്‍ വീണ്ടും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ‘ദ ഗോട്ട്’ ആണ് വിജയ്‌യുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം