വിജയ് ചിത്രം ‘ലിയോ’യുടെ ഒ.ടി.ടി റിലീസ് മാറ്റിവച്ചു. ചിത്രം നവംബര്‍ 17ന് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം ഒരാഴ്ച കൂടി നീട്ടി വച്ചിരിക്കുകയാണ്. നവംബര്‍ 23ന് ആകും ചിത്രം ഒ.ടി.ടിയില്‍ എത്തുക എന്നാണ് വിവരം.
600 കോടി കളക്ഷന്‍ പിന്നിട്ട ചിത്രം തിയേറ്ററില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്നുണ്ട്. തമിഴ്‌നാട്ടില്‍ നൂറിലേറെ തിയേറ്ററുകളില്‍ ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്. തമിഴ്‌നാട്ടില്‍ ദീപാവലിക്ക് വന്‍ പ്രതീക്ഷയില്‍ എത്തിയ ‘ജപ്പാന്‍’ പലയിടത്തും ഹിറ്റാകത്തതിനാല്‍ ലിയോയ്ക്ക് വീണ്ടും തിയറ്റര്‍ റണ്‍ കിട്ടി എന്നാണ് വിവരം.
ഇതോടെയാണ് നൂറോളം തിയേറ്ററുകളില്‍ ലിയോ തിരിച്ചെത്തിയത്. അതിനാലാണ് ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് വൈകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒ.ടി.ടി റൈറ്റ്‌സ് ഇനത്തില്‍ ഒരു തെന്നിന്ത്യന്‍ സിനിമയ്ക്ക് ലഭിച്ച ഉയര്‍ന്ന തുക ലഭിച്ചുവെന്ന് ലിയോ നിര്‍മാതാവ് ലളിത് കുമാര്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ഒ.ടി.ടിയില്‍ എപ്പോഴായിരിക്കും പ്രദര്‍ശനെത്തുക എന്ന് ലളിത് കുമാര്‍ വ്യക്തമാക്കിയിട്ടില്ല. നവംബര്‍ 16ന് ശേഷം നെറ്റ്ഫ്‌ലിക്‌സില്‍ ലിയോ എത്താം എന്നായിരുന്നു സൂചന. നവംബര്‍ 17ന് എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ അതാണ് ഇപ്പോള്‍ നീട്ടിവച്ചതായി വിവരം ലഭിക്കുന്നത്.
ലോകേഷ് കനകരാജിനുള്ള സീകാര്യത കൂടിയാണ് ലിയോയുടെ വന്‍ വിജയത്തിന് കാരണമായത്. ചിത്രത്തിന്റെ എക്‌സറ്റന്റഡ് വേര്‍ഷനായിരിക്കുമോ എത്തുക എന്ന കൗതുകവും ബാക്കി നില്‍ക്കുന്നുണ്ട്. ഒക്ടോബര്‍ 19ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്.