അണ്ണന്‍ പാസം കാണാന്‍ കാത്തിരിക്കണം, 'ദ ഗോട്ട്' ഷോ വൈകും! ആദ്യ ഷോ വിവരങ്ങള്‍ പുറത്ത്

വിജയ് ചിത്രം ‘ദ ഗോട്ട്’ കാണാന്‍ കേരളത്തിലെ ആരാധകരും കാത്തിരിക്കേണ്ടി വരും. കേരളത്തിലും പുലര്‍ച്ചെ നാല് മണിക്കുള്ള ഫാന്‍സ് ഷോ ഉണ്ടാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പതിവ് വിജയ് സിനിമകള്‍ പോലെ കേരളത്തില്‍ ചിത്രത്തിന് നാല് മണി ഷോ ഉണ്ടാകാന്‍ സാധ്യതയില്ല എന്നാണ് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേരളത്തില്‍ ആദ്യ ഷോ ഏഴ് മണിക്ക് ആരംഭിക്കും. തമിഴ്‌നാട്ടില്‍ 9 മണിക്കും കര്‍ണാടകയില്‍ ഏഴ് മണിക്കും ഷോ ആരംഭിക്കും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. യുഎസ്എയില്‍ ഇന്ത്യന്‍ സമയം 6 മണിക്ക് ഷോ ആരംഭിക്കുമെന്നാണ് ശ്രീധര്‍ പിള്ളെ പങ്കുവച്ച ട്വീറ്റില്‍ പറയുന്നത്.

സെപ്റ്റംബര്‍ 5 നാണ് ഗോട്ട് റിലീസ് ചെയ്യുന്നത്. സയന്‍സ് ഫിക്ഷന്‍ ആക്ഷണ്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വെങ്കട് പ്രഭു ആണ്. അച്ഛനും മകനുമായി ഡബിള്‍ റോളില്‍ ആണ് ചിത്രത്തില്‍ വിജയ് എത്തുന്നത്.

എജിഎസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കല്‍പാത്തി എസ് അഘോരം, കല്‍പാത്തി എസ് ഗണേഷ്, കല്‍പാത്തി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മല്‍ അമീര്‍, മോഹന്‍, യോഗി ബാബു, വിടിവി ഗണേഷ്, സ്‌നേഹ, ലൈല, വൈഭവ്, പ്രേംജി അമരന്‍, അരവിന്ദ്, അജയ് രാജ്, പാര്‍വതി നായര്‍, കോമള്‍ ശര്‍മ്മ, യുഗേന്ദ്രന്‍, അഭ്യുക്ത മണികണ്ഠന്‍, അഞ്ജന കിര്‍ത്തി, ഗഞ്ചാ കറുപ്പ് എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Latest Stories

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അവൻ വലിയ ഒരു തടിയനാണ്, ടെസ്റ്റിൽ കളിപ്പിക്കുന്നത് ആത്മഹത്യാപരം; ഇന്ത്യൻ താരത്തെക്കുറിച്ച് സൗത്താഫ്രിക്കൻ ഇതിഹാസം

മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോ​ഗ്യത? അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺഗ്രസ് എന്ന് കെ സുധാകരൻ

അത്ഭുതദ്വീപ് നടന്‍ ശിവന്‍ മൂന്നാര്‍ അന്തരിച്ചു