അത്ര ഹാപ്പി അല്ല പ്രേക്ഷകര്‍, എങ്കിലും മോശമല്ല 'ദ ഗോട്ട്' ഓപ്പണിംഗ് കളക്ഷന്‍; കോടികളുടെ നേട്ടം, റിപ്പോര്‍ട്ട് പുറത്ത്

2024ലെ തമിഴ് റിലീസുകളില്‍ ഓപ്പണിങ് ഡേ കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് എത്തി വിജയ് ചിത്രം ‘ദ ഗോട്ട്’. സമ്മിശ്രപ്രതികരണങ്ങളാണ് ആദ്യ ദിനം തിയേറ്ററുകളില്‍ നിന്നും ലഭിച്ചത് എങ്കിലും നല്ല കളക്ഷന്‍ തന്നെയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് 44 കോടി രൂപയോളമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

എന്നാല്‍ വിജയ്‌യുടെ കഴിഞ്ഞ ചിത്രമായ ‘ലിയോ’യുടെ ഓപ്പണിങ് കളക്ഷന്‍ പരിശോധിക്കുമ്പോള്‍ ഇത് കുറവാണെങ്കിലും വാര്യാന്ത്യത്തില്‍ ചിത്രം 100 കോടി കടക്കുമെന്നാണ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. ലിയോ ആദ്യ ദിവസം ഇന്ത്യയില്‍ 63 കോടി രൂപയില്‍ അധികം കളക്ഷന്‍ നേടിയിരുന്നു.

തമിഴ്നാട്ടില്‍ ഗോട്ടിന് ഏകദേശം 38 കോടി രൂപയാണ് ആദ്യ ദിനത്തില്‍ നേടാനായത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് 3 കോടി രൂപയും ഹിന്ദി പതിപ്പ് 1.7 കോടി രൂപയും സ്വന്തമാക്കിയിട്ടുണ്ട്. പ്രീ-സെയില്‍സിലും അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗിലുമായി ഗോട്ട് 65 കോടി രൂപയോളം നേടിയിരുന്നു.

ചിത്രം ആദ്യ ദിവസം ബോക്സ് ഓഫീസില്‍ 90 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത്രയും നേടാന്‍ ഗോട്ടിന് സാധിച്ചിട്ടില്ല. ചിത്രത്തില്‍ ട്രിപ്പിള്‍ റോളിലാണ് വിജയ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെതായി നേരത്തെ എത്തിയ ഗാനത്തിനും ട്രെയ്‌ലറിനും വിമര്‍ശനങ്ങള്‍ എത്തിയിരുന്നു.

ഇതാവാം ഓപ്പണിങ് ഡേ കളക്ഷന്‍ കുറയാന്‍ കാരണമായത്. അതേസമയം, ചിത്രത്തിലെ കാമിയോ റോളുകള്‍ പ്രേക്ഷകര്‍ ആഘോഷമാക്കുന്നുണ്ട്. എംഎസ് ധോണി, തൃഷ, ശിവകാര്‍ത്തിയകേയന്‍ എന്നിവരാണ് കാമിയോ റോളുകളില്‍ എത്തിയത്. തൃഷയ്‌ക്കൊപ്പമുള്ള വിജയ്‌യുടെ ഗാനം പ്രേക്ഷകര്‍ തിയേറ്ററില്‍ ഏറ്റെടുത്തിരുന്നു.

Latest Stories

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്