ട്രെയിലര്‍ ചതിച്ചോ, വാരിസിന് റിലീസിന് മുമ്പ് തണുപ്പന്‍ പ്രതികരണം

വിജയ് ചിത്രം വാരിസ് ജനുവരി 11ന് സംക്രാന്തിക്ക് റിലീസിന് ഒരുങ്ങുകയാണ്. വാരിസുവും അതിന്റെ തെലുങ്ക് പതിപ്പായ വരസുഡുവും ഒരേ ദിവസം റിലീസ് ചെയ്യാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം, തെലുങ്ക് പതിപ്പിന്റെ റിലീസ് ജനുവരി 14ലേക്ക് മാറ്റിയിരിക്കുകയാണ്.

എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കളെ ഇപ്പോള്‍ അലട്ടിക്കൊണ്ടിരിക്കുന്നത് മറ്റൊരു പ്രശ്‌നമാണ്. ചിത്രത്തിന്റെ മുന്‍കൂര്‍ ബുക്കിംഗുകള്‍ പ്രതീക്ഷിച്ചത് പോലെ ഉയരുന്നില്ല.

കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും മാത്രമല്ല വിദേശത്തും ധാരാളം ആരാധകരുള്ള നടനാണ് വിജയ്. മാത്രമല്ല അദ്ദേഹത്തിന്റെ സമീപകാല സിനിമകള്‍ക്കെല്ലാം മികച്ച സ്വീകരണം ലഭിച്ചിരുന്നു. എന്നാല്‍ വാരിസിന്റെ കാര്യത്തില്‍ പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത് ഒരു തണുപ്പന്‍ പ്രതികരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വാരിസിന്റെ അഡ്വാന്‍സ് ബുക്കിംഗുകള്‍ വളരെ സാവധാനത്തിലാണ് മുന്നേറുന്നത്. ഇത് സമീപകാലത്ത് വിജയ്ക്കുള്ള ഏറ്റവും മോശം ബുക്കിംഗുകളില്‍ ഒന്നായി മാറുകയാണ്. ട്രെയിലറിന് മുമ്പ് നല്ല തിരക്കായിരുന്നുവെങ്കിലും ട്രെയിലറിന് ശേഷം സിനിമയുടെ ഹൈപ്പിനെ ബാധിച്ചു. എന്നിരുന്നാലും, സംക്രാന്തി ദിനത്തിലെ റിലീസിലാണ് ഇനി പ്രതീക്ഷ. ഉത്സവ സീസണായതിനാല്‍ ബുക്കിംഗ് ഉയരുമെന്നാണ് പ്രതീക്ഷ.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ