വിശാലിനെ പരിഹസിച്ച് തമിഴ് സിനിമാ ലോകത്തെ ശത്രുക്കള്‍

ആര്‍.കെ. നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ നടന്‍ വിശാലിന്റെ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് താരത്തെ പരിഹസിച്ച് തമിഴ് സിനിമാ ലോകത്തെ ശത്രുക്കള്‍. വിശാലിന്റെ ബദ്ധവൈരികളിലൊരാളായ രാധികാ ശരത്കുമാറാണ് വിശാലിനെ കളിയാക്കി ആദ്യം രംഗത്ത് വന്നത്.

അതിന് പിന്നാലെ സംവിധായകന്‍ ചേരനും വിശാലിനെ വിമര്‍ശിച്ച് രംഗത്ത് എത്തി. വിശാലിന്റെ ലക്ഷ്യം പ്രശസ്തിയാണെന്നും തിടുക്കം കാട്ടിയതാണ് പ്രശ്‌നമെന്നും ചേരന്‍ കുറ്റപ്പെടുത്തി. നിര്‍മ്മാതകാക്കളുടെ സംഘടനാ തലപ്പത്ത് തുടരാന്‍ വിശാലിന് അര്‍ഹതയില്ലെന്നും അദ്ദേഹം ആ സ്ഥാനം രാജിവെയ്ക്കണമെന്നും ചേരന്‍ ആവശ്യപ്പെട്ടു.

നടനും സംവിധായകനുമായ ടി രാജേന്ദറും വിശാലിനെ വിമര്‍ശിച്ചു. നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കായി വിശാല്‍ ഒന്നും ചെയ്തിട്ടില്ലെന്നും രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള എന്ത് അനുഭവമാണ് വിശാലിനുള്ളതെന്നും രാജേന്ദര്‍ ചോദിച്ചു.

Read more

കഴിഞ്ഞ ദിവസമാണ് വിശാലിന്റെ നാമനിര്‍ദ്ദേശ പത്രിക വ്യാജ ഒപ്പാണെന്ന വിശദീകരണത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. ഇതിനെതിരെ വിശാല്‍ കുത്തിയിരുപ്പ് സമരം ഉള്‍പ്പെടെ നടത്തിയെങ്കിലും പത്രിക സ്വീകരിക്കപ്പെട്ടില്ല. പിന്തുണച്ച് ഒപ്പിട്ടവരുടെ ഒപ്പ് വ്യാജമാണെന്നായിരുന്നു കമ്മീഷന്‍ കണ്ടെത്തിയത്.