എന്തിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചു: വിശദീകരണവുമായി നടന്‍ വിശാല്‍

തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത് സ്വന്ത ഇഷ്ടപ്രകാരമാണെന്നും മറ്റൊരാളുടെ നിര്‍ബന്ധത്തിലല്ലെന്നുമുള്ള വിശദീകരണവുമായി നടന്‍ വിശാല്‍. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശാലിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിന് പിന്നാലെ തമിഴ് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ വിശാലിനെ പരിഹസിച്ച് രംഗത്ത് എത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിശാലിന്റെ വിശദീകരണം. ജനങ്ങളെ സേവിക്കണമെന്ന് ഹൃദയത്തിന്റെ ഉള്ളിലെ ആത്മാര്‍ത്ഥമായ ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതെന്നും എന്നാല്‍ തികച്ചും നീതിരഹിതമായി തന്റെ പത്രിക തള്ളുകയായിരുന്നെന്നും വിശാല്‍ വിശദീകരിച്ചു. ഇതെല്ലാം തെളിയിക്കുന്നത് ജനാധിപത്യം മണ്ണിനടിയില്‍ മൂടപെട്ടുവെന്നാണെന്നും വിശാല്‍ കുറ്റപ്പെടുത്തി.

ഇപ്പോഴത്തെ സാഹചര്യത്തില്‍ തന്റെ ബൈ ഇലക്ഷന്‍ സ്ഥാനാര്‍ത്ഥിത്വത്തേക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടത് കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികളുടെ കാര്യത്തിനാണെന്നും വിശാല്‍ പറഞ്ഞു. ആര്‍.കെ. നഗറിലെയും തമിഴ്‌നാട്ടിലെയും ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ വിശാല്‍ താന്‍ രാഷ്ട്രീയത്തിലേക്ക് മുഴുശക്തിയോടെ മടങ്ങി വരുമെന്നും പറഞ്ഞു.

https://www.facebook.com/VishalKOfficial/posts/748425108699757