സത്യരാജ് യുവാവ് ആയി എത്തും; സിനിമയിലും എഐ ടെക്‌നോളജി ഉപയോഗിക്കാനൊരുങ്ങി സംവിധായകര്‍

എഐ സാങ്കേതികവിദ്യ സിനിമയില്‍ ഉപയോഗിക്കാനൊരുങ്ങി സംവിധായകരും നിര്‍മ്മാതാക്കളും. ചിത്രീകരണം പുരോഗമിക്കുന്ന ‘വെപ്പണ്‍’ എന്ന തമിഴ് ചിത്രത്തില്‍ നിര്‍മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു രംഗം ചിത്രീകരിക്കുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

സത്യരാജിനെ നായകനാക്കി ഗുഹന്‍ സെന്നിയപ്പന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമാണ് വെപ്പണ്‍. അതിമാനുഷികശക്തിയുള്ള മിത്രന്‍ എന്ന കഥാപാത്രമായാണ് സത്യരാജ് എത്തുന്നത്. സത്യരാജിന്റെ ചെറുപ്പകാലം കാണിക്കുന്ന രംഗങ്ങളില്‍ എഐ ടെക്‌നോളജി ഉപയോഗിച്ചുവെന്ന് സംവിധായകന്‍ ഗുഹന്‍ വ്യക്തമാക്കി.

”അതിമാനുഷിക ശക്തിയുള്ള കഥാപാത്രമാണ് സത്യരാജ് സാറിന്റേത്. എങ്ങനെയാണ് ഈ കഥാപാത്രത്തിന് ശക്തി ലഭിക്കുന്നതെന്ന് വിശദീകരിക്കുന്ന രംഗമുണ്ട് ചിത്രത്തില്‍. ഈ രംഗത്തിലാണ് ഞങ്ങള്‍ എഐ ഉപയോഗിച്ച് അദ്ദേഹത്തിന്റെ ചെറുപ്പകാലം സൃഷ്ടിച്ചത്.”

”എഎ നിര്‍മിതമായ ഒരുപാട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നു. പലതും അതിഗംഭീരമെന്നേ വിശേഷിപ്പിക്കാനാവൂ. എഐ ഉപയോഗിച്ച് നമുക്ക് വേണ്ടതെന്തും സൃഷ്ടിക്കാനാകും. പക്ഷേ, ഇപ്പോള്‍ അതിലൊരു പരീക്ഷണസ്വഭാവം അടങ്ങിയിട്ടുണ്ട്.”

”സ്ഥലങ്ങളുടെയും നടീനടന്മാരുടെയും ദൃശ്യങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ തങ്ങള്‍ക്ക് എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റി. അഞ്ച് പേരാണ് എഐ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ വെപ്പണാണ് ഇങ്ങനെയൊരു സാങ്കേതികവിദ്യയില്‍ സിനിമ ചിത്രീകരിച്ചത്” എന്ന് സംവിധായകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ