സ്ത്രീയുടെ വിവാഹേതരബന്ധം പ്രമേയമാക്കിയ ഹൃസ്വചിത്രം: ‘മൊറാലിറ്റിയില്‍’ മുറിവേറ്റവര്‍ ചിത്രം വിവാദമാക്കുന്നു

ലക്ഷ്മി എന്ന സാധാരണക്കാരിയായ ഒരു സ്ത്രീയുടെ കഥപറയുന്ന തമിഴ് ഹൃസ്വ ചിത്രം “ലക്ഷ്മി” സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഒരു ഇടത്തരം കുടുംബത്തിലെ വീട്ടമ്മയും ജോലിക്കാരിയുമായ ലക്ഷ്മി എന്ന കഥാപാത്രത്തിന് തന്റെ യാന്ത്രികമായ ജീവിതത്തോട് ഉണ്ടാകുന്ന മടുപ്പും സ്വന്തം സ്വാതന്ത്രത്തെ മറ്റൊരു പുരുഷന്റെ തണലിൽ കണ്ടെത്തുന്നതും ആണ് ചിത്രത്തിന്റെ പ്രമേയം.

അവളുടെ യഥാർത്ഥ സൗന്ദര്യവും വ്യക്തിത്വവും അന്യപുരുഷനിലൂടെ തിരിച്ചറിയുന്ന സ്ത്രീയുടെ കഥ വിവാഹേതര ബന്ധത്തെയാണ് അവതരിപ്പിക്കുന്നത്. അവളെ മനസിലാക്കാൻ ശ്രമിക്കാതെ യന്ത്രമായി മാത്രം കാണുന്ന ഭർത്താവിൽനിന്നും അവളെ മനസിലാക്കുന്ന കാമുകനിൽ എത്തിച്ചേരുന്ന ലക്ഷ്മി എന്ന കഥാപാത്രം ഏറെ ചർച്ചാ വിഷയം ആവുകയാണ്. ഒരുപാടു പേർ ചിത്രത്തിന്റെ പ്രേമേയത്തോടു എതിർപ്പു പ്രകടിപ്പിക്കുന്നുണ്ട്. തമിഴ് പെൺകുട്ടിയുടെ മര്യാദകളെ ഇല്ലാതാക്കുന്ന ചിത്രം സ്വാഗതാർഹം അല്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

സ്ത്രീയുടെ യാന്ത്രികമായ മടുപ്പിക്കുന്ന ജീവിത യാഥാർഥ്യവും സ്വാതന്ത്ര്യം കൊതിക്കുന്ന അവളുടെ മനസും ചിത്രത്തിൽ മനോഹരമായി വരച്ചിടാൻ സംവിധായകൻ സർജുന്‌ സാധിച്ചിട്ടുണ്ട്. സാൾട് മാംഗോ ട്രീ എന്ന ബിജു മേനോൻ ചിത്രത്തിലെ നായികയായി എത്തിയ ലക്ഷ്മിപ്രിയ ചന്ദ്രമൗലിയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രം ലക്ഷ്മിയെ അവതരിപ്പിച്ചിരിക്കുന്നത്. യൂട്യൂബില് ഈ ചിത്രത്തിന് ലഭിച്ചത് രണ്ടു കോടിയിലേറെ വ്യൂസാണ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം