മികച്ച സീരിയലിന് ഇത്തവണയും പുരസ്‌കാരമില്ല, ഹാസ്യ പരിപാടിക്കും അവാര്‍ഡില്ല; സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

2022ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. മികച്ച ടെലിവിഷന്‍ സീരിയലിന് ഇത്തവണയും പുരസ്‌കാരമില്ല. ഇത്തവണ ലഭിച്ച ഭൂരിപക്ഷം എന്‍ട്രികളും മികച്ച നിലവാരം പുലര്‍ത്തിയിരുന്നു എന്നാണ് ജൂറിയുടെ വിലയിരുത്തല്‍. സീരിയല്‍ വിഭാഗത്തില്‍ സാമൂഹിക ആക്ഷേപഹാസ്യ സ്വഭാവമുള്ള സിറ്റ്‌കോമുകളാണ് എന്‍ട്രികളായി സമര്‍പ്പിക്കപ്പെട്ടത്. അതിനാല്‍ അവയെ സീരിയല്‍ വിഭാഗത്തിലുള്ള അവാര്‍ഡിനായി പരിഗണിച്ചിട്ടില്ല.

മികച്ച ഹാസ്യപരിപാടി എന്ന വിഭാഗത്തില്‍ സമര്‍പ്പിക്കപ്പെട്ട എന്‍ട്രികളില്‍ നിലവാരമുള്ള ഹാസ്യം ജനിപ്പിക്കുന്നവ ഉണ്ടായിരുന്നില്ലെന്നും ജൂറി വിലയിരുത്തി. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനും ഇത്തവണ പുരസ്‌കാരമില്ല. മിഥുന്‍ ചന്ദ്രന്‍ സംവിധാനം ചെയ്ത ഭൂമി, മൃദുല്‍ ടി.എസിന്റെ കനം എന്നിവയാണ് കഥാവിഭാഗത്തിലെ മികച്ച ടെലിഫിലിമുകള്‍.

മികച്ച ഗ്രന്ഥം: പോസ്റ്റ് ട്രൂത്ത് ടെലിവിഷന്‍ (രചയിതാവ്: ടി.കെ.സന്തോഷ് കുമാര്‍) 10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും

മികച്ച ലേഖനം : മലയാളിയുടെ ‘ബിഗ്‌ബോസ്’ ജീവിതം, രചയിതാവ് : സജിത്ത് എം.എസ്. (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

കഥാവിഭാഗം അവാര്‍ഡുകള്‍:

മികച്ച ടെലി ഫിലിം (20 മിനിട്ടില്‍ കുറവ്): ഭൂമി, സംവിധാനം- മിഥുന്‍ ചന്ദ്രന്‍ (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

മികച്ച ടെലി ഫിലിം (20 മിനിട്ടില്‍ കൂടിയത്) : കനം, സംവിധാനം : മൃദുല്‍ ടി.എസ് (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

മികച്ച കഥാകൃത്ത്: സുദേവന്‍ പി.പി. (ടെലിസീരിയല്‍/ടെലിഫിലിം) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി: ചിയേഴ്‌സ് (സെന്‍സേഡ്)

മികച്ച ടി.വി.ഷോ : സൂപ്പര്‍ ഫോര്‍ ജൂനിയേഴ്‌സ് (എന്റര്‍ടെയിന്‍മെന്റ്), നിര്‍മ്മാണം: മഴവില്‍ മനോരമ (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

മികച്ച കോമഡി പ്രോഗ്രാം : കോമഡി സ്റ്റാര്‍സ് സീസണ്‍ 3 (ഏഷ്യാനെറ്റ്)

സംവിധാനം: ബിജു ജോര്‍ജ് (ബൈജു ജി. മേലില) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), നിര്‍മ്മാണം: സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്

(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

മികച്ച ഹാസ്യാഭിനേതാവ് : ഭാസി വൈക്കം, (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), കോമഡി സ്റ്റാര്‍സ് സീസണ്‍ 3 (ഏഷ്യാനെറ്റ്)

കുട്ടികളുടെ മികച്ച ഷോര്‍ട്ട് ഫിലിം: വില്ലേജ് ക്രിക്കറ്റ് ബോയ് (സെന്‍സേര്‍ഡ്), സംവിധാനം: രാഹുല്‍ ആര്‍. ശര്‍മ്മ (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), നിര്‍മ്മാണം: റിജാസ് സുലൈമാന്‍, (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) തിരക്കഥ: ലിവിന്‍ സി. ലോനക്കുട്ടി (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

മികച്ച സംവിധായകന്‍ : മൃദുല്‍ ടി.എസ് (ടെലിസീരിയല്‍/ടെലിഫിലിം) (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടികള്‍: കനം, സമരം (ജനപ്രിയം ചാനല്‍)

മികച്ച നടന്‍: ശിവജി ഗുരുവായൂര്‍ (ടെലിസീരിയല്‍/ടെലിഫിലിം) (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: ഭര്‍ത്താവിന്റെ സ്‌നേഹിതന്‍ (കേരളവിഷന്‍)

മികച്ച രണ്ടാമത്തെ നടന്‍ : അനു വര്‍ഗ്ഗീസ് (ടെലിസീരിയല്‍/ടെലിഫിലിം) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടികള്‍: സമരം, സംഘട്ടനം (ജനപ്രിയം ചാനല്‍)

മികച്ച നടി: ശിശിര പി.വി. (ടെലിസീരിയല്‍/ടെലിഫിലിം) (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി: സമരം (ജനപ്രിയം ചാനല്‍)

മികച്ച രണ്ടാമത്തെ നടി: ആതിര ദിലീപ് (ടെലിസീരിയല്‍/ടെലിഫിലിം) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: കനം (ജനപ്രിയം ചാനല്‍)

മികച്ച ബാലതാരം: ഡാവിഞ്ചി സന്തോഷ് (ടെലിസീരിയല്‍/ടെലിഫിലിം) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി : വില്ലേജ് ക്രിക്കറ്റ് ബോയ് (സെന്‍സേഡ്)

മികച്ച ഛായാഗ്രാഹകന്‍ : സാലു കെ. തോമസ് (ടെലിസീരിയല്‍/ടെലിഫിലിം) (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: ഭൂമി (നിള 24 ലൈവ്)

മികച്ച ദൃശ്യസംയോജകന്‍: സച്ചിന്‍ സത്യ, (ടെലിസീരിയല്‍/ടെലിഫിലിം) (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: ചിയേഴ്‌സ് (സെന്‍സേഡ്)

മികച്ച സംഗീത സംവിധായകന്‍: ജിഷ്ണു തിലക് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) (ടെലിസീരിയല്‍/ടെലിഫിലിം) പരിപാടി : കാത്തോളാം (കൗമുദി ടി.വി.)

മികച്ച ശബ്ദലേഖകന്‍: വിനായക് സുതന്‍ (ടെലിസീരിയല്‍/ടെലിഫിലിം) (15,000 /- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: കനം, സമരം (ജനപ്രിയം ചാനല്‍)

മികച്ച കലാസംവിധായകന്‍: അമല്‍ദേവ് (ടെലിസീരിയല്‍/ടെലിഫിലിം) (15,000 /- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: ഭൂമി (നിള 24 ലൈവ്)

കഥയ്ക്കനുയോജ്യമായ വിധത്തില്‍ പരിമിതമായ ഒരിടത്തിലെ അന്തരീക്ഷവും പശ്ചാത്തലവും ഒരുക്കിയ കലാസംവിധാന മികവിന്.

പ്രത്യേക ജൂറി പരാമര്‍ശം

അഭിനയം : ശ്രീധരന്‍ പി. (പ്രശസ്തിപത്രവും ശില്പവും)

പരിപാടി: ചാച്ചന്‍ (ശാലോം ടെലിവിഷന്‍)

അവാര്‍ഡുകള്‍ കഥേതര വിഭാഗം

മികച്ച ഡോക്യുമെന്ററി : പലായനത്തില്‍ നഷ്ടപ്പെട്ടവര്‍ (ജനറല്‍) (ദൂരദര്‍ശന്‍); സംവിധാനം : ബിന്ദു സാജന്‍, (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), നിര്‍മ്മാണം: ഇഞ്ചി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

മികച്ച ഡോക്യുമെന്ററി: ജൈവവൈവിധ്യ സംരക്ഷണം (സയന്‍സ് & എന്‍വയോണ്‍മെന്റ്) നല്ല നാളേയ്ക്കായി (കൈറ്റ് വിക്ടേഴ്‌സ്)

സംവിധാനം: കെ.എസ്. രാജശേഖരന്‍ (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), നിര്‍മ്മാണം: കേരള ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

മികച്ച ഡോക്യുമെന്ററി: ദി സെന്യോര്‍ ഓഫ് കളേഴ്‌സ് (ബയോഗ്രഫി) (സെന്‍സേര്‍ഡ്) സംവിധാനം: ദീപു തമ്പാന്‍ (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), നിര്‍മ്മാണം: ഡോ.മഞ്ജുഷ സുധാദേവി (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

മികച്ച ഡോക്യുമെന്ററി: അംഗനാങ്കം (വിമന്‍ & ചില്‍ഡ്രന്‍) (മനോരമ ന്യൂസ്) സംവിധാനം: ധന്യ എം., (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), നിര്‍മ്മാണം: മനോരമ ന്യൂസ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

മികച്ച എഡ്യുക്കേഷണല്‍ : പ്രപഞ്ചവും മനുഷ്യനും, പ്രോഗ്രാം (ഏഷ്യനെറ്റ് ന്യൂസ്) സംവിധാനം: രാഹുല്‍ കൃഷ്ണ കെ.എസ്, (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

നിര്‍മ്മാണം: ഏഷ്യാനെറ്റ് ന്യൂസ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) മികച്ച ആങ്കര്‍: സജീവ് ബാലകൃഷ്ണന്‍ (എഡ്യുക്കേഷണല്‍ പ്രോഗ്രാം) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: വരൂ, വരയ്ക്കൂ (കൈറ്റ് വിക്ടേഴ്‌സ്)

മികച്ച സംവിധായകന്‍: മണിലാല്‍ (ഡോക്യുമെന്ററി) (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: ബ്ലാക്ക് ആന്റ് വൈറ്റ് (സെന്‍സേര്‍ഡ്)

മികച്ച ന്യൂസ് ക്യാമറാമാന്‍: സന്തോഷ് എസ്. പിള്ള (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: ഫാര്‍മര്‍ നൈറ്റ് ലൈഫ് (മനോരമ ന്യൂസ്)

മികച്ച വാര്‍ത്താവതാരക : അനൂജ രാജേഷ് (24 ന്യൂസ്) (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: ഉച്ച വാര്‍ത്ത, വാര്‍ത്താ സന്ധ്യ

മികച്ച കോമ്പിയര്‍/ആങ്കര്‍: ആര്‍. ശ്രീകണ്ഠന്‍ നായര്‍ (വാര്‍ത്തേതര പരിപാടി) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : ഗുഡ്‌മോണിംഗ് വിത്ത് ആര്‍. ശ്രീകണ്ഠന്‍ നായര്‍ (24 ന്യൂസ്)

മികച്ച കമന്റേറ്റര്‍: പ്രൊഫ.അലിയാര്‍ (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി: ബി.ആര്‍.പി.ഭാസ്‌കര്‍ : ചരിത്രത്തോടൊപ്പം നടന്ന ഒരാള്‍, വക്കം മൗലവി: ഇതിഹാസ നായകന്‍ (ദൂരദര്‍ശന്‍)

മികച്ച ആങ്കര്‍/ഇന്റര്‍വ്യൂവര്‍: എന്‍.പി. ചന്ദ്രശേഖരന്‍, വി.എസ്. രാജേഷ്

(5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം) പരിപാടി : 1. അന്യോന്യം (കൈരളി ടി.വി), 2. സ്‌ട്രെയ്റ്റ്‌ലൈന്‍ (കൗമുദി ടി.വി)

മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്: അര്‍ഹതയുള്ള എന്‍ട്രികളുടെ അഭാവത്തില്‍ ഈ വിഭാഗത്തെ അവാര്‍ഡിനായി പരിഗണിച്ചിട്ടില്ല.

മികച്ച ടി.വി.ഷോ (കറന്റ് അഫയേഴ്‌സ്), പരിപാടി: നാട്ടുസൂത്രം, നിര്‍മ്മാണം: മനോരമ ന്യൂസ് (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

മികച്ച കുട്ടികളുടെ: വരൂ, വരയ്ക്കൂ പരിപാടി (കൈറ്റ് വിക്ടേഴ്‌സ്), സംവിധാനം: ബി.എസ് രതീഷ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), നിര്‍മ്മാണം: കൈറ്റ് വിക്ടേഴ്‌സ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും

വാര്‍ത്താ ഛായാഗ്രാഹകന്‍: ഷാജു കെ.വി. (പ്രശസ്തിപത്രവും ശില്പവും), പരിപാടി:പാറക്കുളങ്ങള്‍ ഇല്ലാതാവുമ്പോള്‍, (മാതൃഭൂമി ന്യൂസ്)

കറന്റ് അഫയേഴ്‌സ് : കെ.ആര്‍.ഗോപീകൃഷ്ണന്‍, ആങ്കര്‍ (പ്രശസ്തിപത്രവും ശില്പവും), പരിപാടി: ഫൈനല്‍ റൗണ്ട് അപ്പ് (24 ന്യൂസ്)

അഭിമുഖകാരന്‍: ദീപക് ധര്‍മ്മടം (പ്രശസ്തിപത്രവും ശില്പവും), പരിപാടി: നയം വ്യക്തമാക്കി കോടിയേരി (24 ന്യൂസ്) ജീവചരിത്ര ചിത്രം: പ്രിയ രവീന്ദ്രന്‍ (സംവിധാനം) (പ്രശസ്തിപത്രവും ശില്പവും), പരിപാടി: ലളിതം, സൗമ്യം, ഗാന്ധിമാര്‍ഗം (കൈരളി ന്യൂസ്).

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം