'നിന്നോട് തൂങ്ങിച്ചാകാന്‍ പറഞ്ഞേനെ, പക്ഷെ നിന്റെ തടി അതിനും സമ്മതിക്കില്ലല്ലോ': വേദനിപ്പിച്ചവരെക്കുറിച്ച് നിമിഷ

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഒരു മത്സരാര്‍ത്ഥിയാണ് നിമിഷ. മിസ് കേരള 2021 ഫൈനലിസ്റ്റായിരുന്നു നിമിഷ. നിയമ വിദ്യാര്‍ത്ഥിയായ നിമിഷ ആര്‍ട്ടിസ്റ്റും മോഡലുമായും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പൊള്ളിക്കുന്ന അനുഭവങ്ങള്‍ ബിഗ് ബോസ് പരിപാടിയില്‍ പങ്കിട്ടിരിക്കുകയാണ് നിമിഷ. അച്ഛന് ആണ്‍കുട്ടി വേണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാല്‍, പെണ്‍കുട്ടി ആയതിനാല്‍ അച്ഛന് ചെറുപ്പം മുതല്‍ തന്നോട് ഇഷ്ട കുറവും ദേഷ്യവുമായിരുന്നുവെന്നും നിമിഷ വെളിപ്പെടുത്തി.

‘സാധാരണ ഒരു അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും ലഭിക്കുന്ന സ്നേഹമൊന്നും എനിക്ക് ലഭിച്ചിട്ടില്ല. എന്നും ഇപ്പോഴും ശാരീരികമായും മാനസികമായും വേദനിപ്പിക്കുക മാത്രമാണ് ചെയ്തിരുന്നത്. ഞാന്‍ ജനിക്കുന്നത് തന്നെ വലിയൊരു നിരാശയിലേക്കാണ്. അച്ഛനും അമ്മയും ഒരു ആണ്‍കുഞ്ഞിനെ പ്രതീക്ഷിച്ച് നില്‍ക്കുമ്പോഴാണ് എന്റെ വരവ്.

്, ഞാന്‍ മോഡലിങിലേക്ക് ശ്രദ്ധ കൊടുത്തു. അത് വീട്ടില്‍ പ്രശ്‌നമായി. അവര്‍ക്ക് ഇഷ്ടമായിരുന്നില്ല. ദിവസവും വഴക്കായി. കഴിഞ്ഞ ദിവസം രാത്രി ഞാന്‍ പോയി വന്നപ്പോള്‍ അച്ഛന്‍ പിടിച്ചു. ഒരു മകളോടും ഒരു അച്ഛനും പറയാത്ത കാര്യമാണ് അവര്‍ എന്റെ മുഖത്ത് നോക്കി പറഞ്ഞത്. മോഡലിങിന്റെ പേരില്‍ ഞാന്‍ പലരുടെയും മുമ്പില്‍ തുണി അഴിക്കാറുണ്ട് എന്നാണ് അവര്‍ എന്നോട് തന്നെ പറഞ്ഞത്. ഒരുപാട് പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സുഹൃത്ത് വിളിച്ച്. ‘ഞാന്‍ നിന്നോട് പോയി തൂങ്ങിച്ചാകാന്‍ പറഞ്ഞിരുന്നേനെ, പക്ഷെ നിന്റെ തടി അതിനും സമ്മതിക്കില്ലല്ലോ’ എന്ന് എന്റെ ശരീരത്തെ പരിഹസിച്ചു കൊണ്ട് പറഞ്ഞു. അവിടെ നിന്നുമാണ് ഞാന്‍ ഫിറ്റ്‌നസ് നോക്കാന്‍ തുടങ്ങിയത്. കഠിന പരിശ്രമത്തിലൂടെ 27 കിലോ ഭാരം കുറച്ചു’, നിമിഷ പറയുന്നു.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം