നടി അദിതി ശര്‍മ്മ വഞ്ചിതായി ഭര്‍ത്താവും സഹനടനുമായ അഭിനീത് കൗഷിക്. നവംബറില്‍ ആയിരുന്നു രഹസ്യമായി അദിതിയും അഭിഷേകും വിവാഹിതരായത്. ഒരു അഭിമുഖത്തിലാണ് തങ്ങളുടെ ബന്ധത്തിലെ വിള്ളലും അദിതിക്കെതിരെ ആരോപണങ്ങളും അഭിനീത് ഉന്നയിച്ചത്. അദിതി മറ്റൊരു നടനുമായി ബന്ധത്തിലാണെന്നും അഭിഷേക് പറയുന്നുണ്ട്. ‘യേ ജാദൂ ഹേ ജിന്‍ കാ’, ‘കലീരേന്‍’ എന്നീ ഹിന്ദി സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് അദിതി ശര്‍മ്മ.
2020ലെ ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍ലൈനിലൂടെയുള്ള അഭിനയ ക്ലാസിനിടെയാണ് താന്‍ അദിതിയെ കണ്ടുമുട്ടുന്നത്. ബോംബെയില്‍ അവളെ കാണാന്‍ നാല് ദിവസത്തേക്ക് പോയി. അഞ്ചാം ദിവസം അവിടേക്ക് ഷിഫ്റ്റ് ചെയ്യേണ്ടി വന്നു. താനൊരു പ്രൊഫസര്‍ ആയിരുന്നെങ്കിലും അദിതി കാരണം ആ ജോലി വിടേണ്ടി വന്നു. അദിതിയുടെ പിആര്‍ വര്‍ക്കുകള്‍ നോക്കാനും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നോക്കാനും തുടങ്ങി.
നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2024ല്‍ ആണ് വിവാഹിതരാകുന്നത്. വിവാഹം വളരെ രഹസ്യമായിരുന്നു. അവള്‍ തന്നോട് വിവാഹം കഴിക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു കൊണ്ടിരുന്നു. പക്ഷേ ഞാന്‍ അതിന് മാനസികമായി തയ്യാറായിരുന്നില്ല. പ്രണയത്തിലാകുമ്പോള്‍ നിങ്ങളുടെ പങ്കാളിയോട് ചെയ്യുന്നതു പോലെ, ഒടുവില്‍ ഞങ്ങളതിന് സമ്മതിച്ചു. വിവാഹം ഇന്‍ഡസ്ട്രിയില്‍ ഒരു നിഷിദ്ധമായതിനാല്‍ ആരും അതിനെ കുറിച്ച് പരസ്യമാക്കാന്‍ പാടില്ല എന്ന നിബന്ധന അവള്‍ക്കുണ്ടായിരുന്നു.
എന്നാല്‍ അദിതി തന്നെ വഞ്ചിച്ചു. പുതിയ ഷോയുടെ ഷൂട്ടിംഗ് തുടങ്ങിയിട്ടേയുണ്ടായിരുന്നു. എല്ലാം നന്നായി പോകുകയായിരുന്നു. അതിന് ശേഷം, ഷോയില്‍ ഒരു പുതിയ എന്‍ട്രി എത്തി, സമര്‍ത്ഥ്യ ഗുപ്ത. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഏകദേശം ഒന്നര മാസത്തിന് ശേഷമാണ് സമര്‍ത്ഥ്യ എന്ന നടന്‍ ഷോയില്‍ ചേര്‍ന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം രാത്രി താന്‍ ഭക്ഷണം കഴിക്കാന്‍ പോകുകയാണെന്ന് അദിതി എന്നോട് പറഞ്ഞു.
എന്നാല്‍ ഞാന്‍ അവളുടെ കാര്‍ ട്രാക്ക് ചെയ്തു. ഒരു സൊസൈറ്റി ബേസ്മെന്റില്‍ ആ കാര്‍ ഞാന്‍ കണ്ടെത്തി. ഞാന്‍ അവിടെ കാത്തിരുന്നു. വന്നില്ല, രാവിലെ, സമര്‍ത്ഥ്യയും അദിതിയും ഒരുമിച്ച് പുറത്തുവന്ന് ഷൂട്ടിന് പോകുന്നത് ഞാന്‍ കണ്ടു. സമര്‍ത്ഥ്യ അനിയനെ പോലെയാണ് എന്നാണ് അദിതി പറഞ്ഞത്. എന്നാല്‍ അവരുടെ ചാറ്റുകള്‍ ഞാന്‍ കണ്ടു. ബേബി ഡോള്‍ എന്നാണ് അദിതിയെ അവന്‍ വിളിക്കുന്നത്.
ഇതിന് ശേഷം അദിതിയോട് താന്‍ സമര്‍ത്ഥ്യയെ ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോള്‍ അവള്‍ പുഞ്ചിരിക്കുക മാത്രമായിരുന്നുവെന്നും അഭിനീത് കൂട്ടിച്ചേര്‍ത്തു. തന്നെ ചതിച്ചതിനാലാണ് താനും അദിതിയും വേര്‍പിരിഞ്ഞതെന്നും അദ്ദേഹം അവകാശപ്പെട്ടു. വേര്‍പിരിയിലിനായി തന്നോട് അദിതി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നാണ് അഭിനീത് പറയുന്നത്.