'മതിലിന്റെ മുകളില്‍ കൂടി കുളിസീന്‍ കണ്ടു ശീലമുള്ള അവന്‍ ആ വൈദഗ്ദ്ധ്യം ഇവിടേം കാണിച്ചു'; ശ്രദ്ധ നേടി ജിഷിന്‍ മോഹന്റെ കുറിപ്പ്

സുഹൃത്തും നടനുമായ രഞ്ജിത്ത് രാജിന് ഒപ്പമുള്ള രസകരമായ സംഭവത്തെ കുറിച്ച് നടന്‍ ജിഷിന്‍ മോഹന്‍. തനിക്ക് പണി തരാന്‍ പ്ലാന്‍ ചെയ്ത് വന്നവര്‍ ഇതൊന്ന് കണ്ട ശേഷം പ്ലാന്‍ ചെയ്യണം എന്ന മുന്നറിയിപ്പോടെയുള്ള കുറിപ്പും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ജിഷിന്‍ മോഹന്റെ കുറിപ്പ്:

എനിക്ക് തിരിച്ചു പണി തരാന്‍ വേണ്ടി കെട്ടിപ്പെറുക്കി ജീവിതനൗക ലൊക്കേഷനില്‍ വന്നതാ രഞ്ജിത്ത് രാജ്. കൂടെ അര്‍ജുന്‍ മോഹനും മഹേഷ് കണ്ണൂരും. ഞാന്‍ മുന്‍പേ പറഞ്ഞ പോലെ, വഴിയേ പോയ പണി, തോട്ടി വെച്ച് സ്വന്തം തലയിലേക്ക് വലിച്ചിടുന്നവനാ ഇവന്‍. പണി തരാന്‍ വന്ന പാവം രഞ്ജിത്ത് അറിഞ്ഞിരുന്നില്ല, അവനുള്ള പണി അവന്‍ കൂടെത്തന്നെ കൊണ്ട് വന്നിരുന്നു എന്നത്.

രഞ്ജിത്ത് ഒളിഞ്ഞു വീഡിയോ എടുക്കുന്നത് മഹേഷ് തന്റെ മൊബൈലില്‍ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. മതിലിന്റെ മുകളില്‍ കൂടി കുളിസീന്‍ കണ്ടു ശീലമുള്ള അവന്‍ ആ വൈദഗ്ദ്ധ്യം ഇവിടേം കാണിച്ചു. എന്നിട്ടും ഒന്നും കിട്ടാഞ്ഞിട്ട് ലൊക്കേഷനുള്ളിലേക്ക് കേറി വന്നു. അതിന് ശേഷം കുറേ നേരം ലൊക്കേഷനില്‍ ചെലവഴിച്ച് കുറേ വീഡിയോസ് ഒക്കെ എടുത്തു പോയിട്ടുണ്ട് കക്ഷി.

പക്ഷെ എന്റെ മുത്ത് രഞ്ജിത്ത് അറിഞ്ഞിരുന്നില്ല, അവന്‍ എടുത്തതിനെക്കാള്‍ കണ്ടന്റ് എനിക്ക് കിട്ടിയിട്ടുണ്ടെന്നു. അത് ഈ വീഡിയോ കാണുമ്പോള്‍ മനസ്സിലാവും. അങ്ങനെ എട്ടിന്റെ പണി തരാന്‍ വന്ന രഞ്ജിത്ത് പതിനാറിന്റെ പണിയും വാങ്ങി തിരിച്ചു പോയി. നോട്ട്: എനിക്ക് തിരിച്ചു പണി തരാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ ഇതൊന്ന് കണ്ട ശേഷം പ്ലാന്‍ ചെയ്യുന്നതായിരിക്കും നല്ലത്. രഞ്ജിത്തേ.. ആ പാവം മഹേഷിനെ കൊല്ലാതെ വിട്ടേക്കണേ..

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്