എന്റെ നിശബ്ദത നിങ്ങളുടെ മണ്ടത്തരത്തിനുള്ള ലൈസന്‍സല്ല, കൃത്യ സമയത്ത് മറുപടി ഉണ്ടാകും; വിവാദങ്ങളോട് പ്രതികരിച്ച് നടി അന്‍ഷിത

നടി ദിവ്യ ശ്രീധറിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് നടി അന്‍ഷിത. ‘കൂടെവിടെ’ എന്ന മലയാളം സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് അന്‍ഷിത. തമിഴില്‍ ‘ചെല്ലമ്മ’ എന്ന സീരിയലിലും അന്‍ഷിത അഭിനയിക്കുന്നുണ്ട്. ഈ സീരയലിലെ നായകനായ അര്‍ണവ് അംജദിന്റെ ഭാര്യയാണ് നടിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

അര്‍ണവ് അന്‍ഷിതയ്ക്ക് വേണ്ടി തന്നെ ഉപേക്ഷിക്കാന്‍ നോക്കുന്നുവെന്നാണ് ദിവ്യയുടെ ആരോപണം. അന്‍ഷിത തന്റെ ഭര്‍ത്താവിനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നും തന്നെ മര്‍ദ്ദിച്ചുവെന്നുമാണ് ദിവ്യ ആരോപിക്കുന്നത്. അന്‍ഷിത വാട്ടര്‍ ബോട്ടില്‍ വച്ച് തല്ലിയെന്ന് ആരോപിചച് പൊലീസില്‍ ദിവ്യ പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ തന്റെ നിശബ്ദതയെ മണ്ടത്തരമായി കാണരുത് എന്നാണ് അന്‍ഷിത ആരോപണങ്ങള്‍ക്ക് മറുപടിയായി സോഷ്യല്‍ മീഡയയില്‍ കുറിച്ചിരിക്കുന്നത്. ”എന്റെ നിശബ്ദത നിങ്ങളുടെ മണ്ടത്തരത്തിനുള്ള ലൈസന്‍സല്ല. കൃത്യസമയത്ത് ശക്തവും വ്യക്തവുമായിരിക്കും എന്റെ മറുപടി.”

”അതുവരെ വിരോധികള്‍ക്ക് സ്വന്തം വ്യാഖ്യനങ്ങളുമായി മുന്നോട്ട് പോകാം. നിരപരാധികള്‍ ക്രൂശിക്കപ്പെടുമ്പോല്‍ നിയമവും ജീവിതവും വിചിത്രമായി തോന്നിയേക്കാം. എന്നാല്‍ രണ്ട് വശമുള്ള കോടാലികള്‍ ആയതിനാല്‍ ആ നിമിഷങ്ങള്‍ ആസ്വദിക്കുന്നവര്‍ക്കെതിരെ ഇരട്ടിയായി തിരിച്ചു കിട്ടും” എന്നാണ് അന്‍ഷിത കുറിച്ചിരിക്കുന്നത്.

അതേസമയം, ദിവ്യയുടെ ആരോപണങ്ങളെ തള്ളി അര്‍ണവ് രംഗത്തെത്തിയിരുന്നു. ആദ്യ വിവാഹത്തില്‍ കുട്ടിയുള്ളത് മറച്ചു വച്ചാണ് ദിവ്യ തന്നെ കല്യാണം കഴിച്ചതെന്നും അന്‍ഷിതയെ ഉപദ്രവിച്ചപ്പോഴാണ് വാട്ടര്‍ ബോട്ടില്‍ എടുത്ത് എറിഞ്ഞത് എന്നുമാണ് നടന്‍ പറയുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു