'അയാളുടെ സീരിയല്‍ നടിയായ ഭാര്യ ആരെ കെട്ടിപ്പിടിച്ചാലും നോ പ്രോബ്ലം'; ബീന ആന്റണിക്കെതിരെ മീനു മുനീര്‍, നിയമനടിക്ക് ഒരുങ്ങി താരം

തനിക്കെതിരെ വാസ്തവ വിരുദ്ധമായ ആരോപങ്ങള്‍ ഉന്നയിച്ച നടി മിനു മുനീറിനെ നിയമപരമായി നേരിടുമെന്ന് നടി ബീന ആന്റണി. ബീന ആന്റണിയുടെ ഭര്‍ത്താവ് മനോജ് ഒരു വീഡിയോയില്‍ മിനു മുനീറിനെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മിനു മുനീര്‍ ബീനയ്‌ക്കെതിരെ രംഗത്തെത്തിയത്. ”ഇവന്റെ സീരിയല്‍ നടി ഭാര്യയെ കുറിച്ച് എല്ലാര്‍ക്കും അറിയാവുന്ന രഹസ്യമായ പരസ്യം ആണ്. യോദ്ധ സിനിമയില്‍ നടന്ന കലാപ്രകടനം ഇവിടെ പറയുന്നില്ല. വേണമെങ്കില്‍ വീഡിയോ ഇടാം. ചക്കിക്കൊത്ത ചങ്കരനായ ഭര്‍ത്താവും ആരെ കെട്ടിപ്പിടിച്ചാലും നോ പ്രോബ്ലം” എന്നൊക്കെ പറഞ്ഞു കൊണ്ടായിരുന്നു മിനു മുനീറിന്റെ വിമര്‍ശനം. ഇതിന് പിന്നാലെയാണ് ബീന ആന്റണി രംഗത്തെത്തിയത്. അവസരങ്ങള്‍ക്ക് വേണ്ടി ആരുടെയും പിന്നാലെ പോയിട്ടില്ലെന്നും ഇപ്പോള്‍ പലതും വിളിച്ചു പറയുന്ന സ്ത്രീകളെ പോലെ അല്ല തനിക്ക് അവസരങ്ങള്‍ കിട്ടിയതെന്നും ബീന ആന്റണി വ്യക്തമാക്കി.

ബീന ആന്റണിയുടെ വാക്കുകള്‍:

ഞാനിപ്പോള്‍ വന്നത് ഒരു പുതിയ സംഭവത്തെ കുറിച്ച് സംസാരിക്കാനാണ്. ഒരു വീഡിയോ പുതിയതായിട്ട് ഇറങ്ങിയിട്ടുണ്ട്. അതില്‍ എന്റെ പേര് പറഞ്ഞ് എന്നെ മെന്‍ഷന്‍ ചെയ്തുകൊണ്ട് വളരെ മോശമായിട്ട് ഒരു ഓഡിയോ ക്ലിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഹേമ കമ്മിഷനും അതുമായിട്ട് ബന്ധപ്പെട്ട ചൂട് പിടിച്ചിട്ടുള്ള കുറെ കാര്യങ്ങളൊക്കെ വന്നു കൊണ്ടിരിക്കുകയാണല്ലോ. എല്ലാം നല്ലതിന് തന്നെയാണ്. പക്ഷേ അതിന്റെ ഇടയില്‍ കൂടി നമ്മുടെ ഇന്‍ഡസ്ട്രിയെ തകര്‍ക്കാനും കുറെ ആളുകള്‍ ഇറങ്ങിയിട്ടുണ്ട്. നിങ്ങള്‍ക്ക് വീഡിയോസ് ഒക്കെ കാണുമ്പോഴും അറിയാം. നമ്മള്‍ എല്ലാവരും വളരെ വിദ്യാസമ്പന്നരും പ്രബുദ്ധരുമായ ജനങ്ങളാണ്. നെല്ലും പതിരും ഒക്കെ കണ്ടാല്‍ തിരിച്ചറിയാനൊക്കെ പറ്റും. അതുകൊണ്ട് എന്നെ ആരെങ്കിലും തെറ്റിദ്ധരിക്കുമോ എന്ന സംശയം കൊണ്ടല്ല ഞാന്‍ ഇത് പറയുന്നത്. നമ്മളെ ക്രൂശിക്കാനായിട്ടും നമ്മുടെ പുറകെ കല്ലെറിയാനായിട്ടും കുറെ പേരൊക്കെ നടക്കുന്നുണ്ട്. എന്നെ മനസിലാക്കുന്നവര്‍ അതൊന്നും വിശ്വസിക്കില്ല എന്ന് എനിക്കറിയാം.

നടി ആയിട്ട് അറിയപ്പെടാനായി എനിക്കൊരു പിന്നാമ്പുറക്കഥകളും പറയേണ്ടി വന്നിട്ടില്ല. ബീനാ ആന്റണി ഒരു നടി എന്ന നിലയില്‍ അംഗീകരിക്കപ്പെട്ടിട്ട് വര്‍ഷങ്ങള്‍ കുറെ ആയി. ഞാന്‍ വന്നു കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക് അംഗീകാരങ്ങള്‍ ഒക്കെ കിട്ടിയതാണ്. സ്റ്റേറ്റ് അവാര്‍ഡ് രണ്ട് മൂന്ന് വര്‍ഷം അടുപ്പിച്ച് കിട്ടിയിട്ടുണ്ട്. ഒരു നടി എന്ന നിലയില്‍ വളരെ അഭിമാനത്തോടെയാണ് ഇന്ന് ഇവിടെ നില്‍ക്കുന്നത്. അതല്ലാതെ എന്നെ പറ്റി പറഞ്ഞ ഈ ടീമിനെ പോലെ ഇങ്ങനത്തെ കുറെ പിന്നാമ്പുറക്കഥകള്‍ പറഞ്ഞിട്ട് ആര്‍ട്ടിസ്റ്റ് ആയ ആളല്ല ഞാന്‍.

എന്നെ എന്തൊക്കെയോ തരത്തിലൊക്കെ അവര്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. ഞാന്‍ അതിലേക്ക് ഒന്നും കടക്കുന്നില്ല അതൊക്കെ അവരുടെ സംസ്‌കാരം. അവരുടെ ഇതുവരെയുള്ള ജീവിതരീതികള്‍ ഒക്കെ അങ്ങനെ ആയിരിക്കും. അതിലേക്ക് ഒന്നും ഞാന്‍ പോകുന്നില്ല അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. പക്ഷേ എന്നെ ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഞാന്‍ കേസുമായിട്ട് മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞാന്‍ അവര്‍ക്കെതിരെ കേസ് കൊടുക്കുകയാണ്. എന്റെ ഭര്‍ത്താവ് മനോജ് ഏതോ ഒരു വീഡിയോയില്‍ അവരെ പേര് പറയാതെ അവരുടെ കാര്യങ്ങള്‍ പറഞ്ഞു എന്ന് പറഞ്ഞു കൊണ്ടാണ് അവരും ഒരാളും കൂടി ഒരു ഓഡിയോ ക്ലിപ്പും പിന്നെ ഫെയ്‌സ്ബുക്കിലും വളരെ മോശമായിട്ട് എന്നെപ്പറ്റി പറഞ്ഞിട്ടുണ്ട്. 33 വര്‍ഷമായി ഇന്‍ഡസ്ട്രിയില്‍ ഉള്ള ആളാണ് ഞാന്‍. ഇത്രയും വര്‍ഷം ഞാന്‍ ഒരു ജോലിയുമില്ലാതെ നിന്നിട്ടില്ല. വേറെ എന്തെങ്കിലും വഴികളില്‍ കൂടിയൊക്കെ എന്റെ കുടുംബം പോറ്റേണ്ട അവസ്ഥ എനിക്ക് ഉണ്ടായിട്ടില്ല. ഗര്‍ഭിണിയായിരുന്ന ഒന്നര മാസമാണ് ഞാന്‍ ആകെ റെസ്റ്റ് എടുത്തിരിക്കുന്നത്. അത്രയേറെ വര്‍ക്കുകള്‍ എനിക്ക് ദൈവാനുഗ്രഹം കൊണ്ട് കിട്ടിയിട്ടുണ്ട്. ഇപ്പോഴും കിട്ടുന്നുണ്ട്. എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.

തപസ്യ എന്ന സീരിയല്‍ കഴിഞ്ഞ് എനിക്ക് ടൈഫോയ്ഡ് പിടിച്ച് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയിട്ട് ഹോസ്പിറ്റലില്‍ നിന്ന് വീട്ടില്‍ വന്നപ്പോള്‍ എന്നെ നേരെ വയലാര്‍ മാധവന്‍ കുട്ടി സാറിന്റെ വര്‍ക്ക് ചെയ്യാനാണ് വിളിച്ചു കൊണ്ടുപോയത്. അത്രയ്ക്ക് തിരക്കുള്ള ആളായിരുന്നു ഞാന്‍. ഇപ്പോഴും ദൈവാനുഗ്രഹം കൊണ്ട് എനിക്ക് വര്‍ക്ക് കിട്ടുന്നുണ്ട്. ഇതിന്റെ ഇടയില്‍ നിന്ന് ഞാന്‍ എന്തിന് വേറെ കുറുക്കുവഴികളില്‍ കൂടി എന്റെ കുടുംബത്തെ നോക്കണം. അത്രയേറെ വര്‍ക്കുകളും പ്രോഗ്രാമുകളും ഷോകളും ഒക്കെ ആയിട്ട് ഞാന്‍ നല്ല അന്തസോടെ കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരാളാണ്. ഒരു മോശം വഴിയിലും പോയിട്ട് ജീവിക്കേണ്ട ഗതികേട് എനിക്ക് ദൈവം വരുത്തിയിട്ടില്ല. അങ്ങനെ ആരെങ്കിലും പോകുന്നുണ്ടെങ്കില്‍ ഞാന്‍ അവരെ കുറ്റവും പറയുന്നില്ല. അത് അവരുടെ ഗതികേടാവാം അവരുടെ സാഹചര്യം ആവാം. അതൊക്കെ അവരുടെ വിഷയം. ഞാന്‍ ആരെയും കുറ്റം പറയുന്നില്ല. അത് അവരുടെ ജീവിത രീതി ആയിരിക്കും. പക്ഷേ എനിക്ക് അതിന്റെ ആവശ്യമില്ല. സിനിമയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഞാന്‍ പെട്ടെന്ന് തന്നെ സീരിയലിലേക്ക് എത്തി. ‘യോദ്ധ’, ‘വളയം’, മമ്മൂക്കയുടെ ‘മഹാനഗരം’ അങ്ങനെ കുറെ നല്ല സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞു. പിന്നെ എന്തിന് ഞാന്‍ ആവശ്യമില്ലാത്ത പരിപാടിക്കൊക്കെ പോണം? എനിക്ക് അതിന്റെ ആവശ്യമില്ലായിരുന്നു. ഇപ്പോഴും ഇല്ല.

അപ്പോള്‍ അതുകൊണ്ട് എന്റെ പൊന്നുമക്കളെ, ‘എന്നെ ഈ പറഞ്ഞവര്‍ ഉണ്ടല്ലോ’ അങ്ങനെയൊന്നും എന്റെ അടുത്തേക്ക് പറഞ്ഞ് ഒന്നും വരണ്ട. എനിക്ക് നല്ല അന്തസ് ആയിട്ട് പറയാനുള്ള വര്‍ക്കുകളും ഉണ്ട്, എന്റെ ജീവിത രീതികളും ഉണ്ട്. എനിക്ക് അങ്ങനെയൊന്നും ഒരു വഴിയില്‍ കൂടിയും പോകണ്ട കാര്യമില്ല. എന്റെ പേരെടുത്ത് പലരും പലതും കുരച്ചിട്ടുണ്ട് അതൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. ഞാന്‍ മരിക്കുമ്പോള്‍ അത് പറഞ്ഞു തീരുമല്ലോ. ഇഷ്ടമുള്ളതു പറയട്ടെ. ഏത് ഞരമ്പുകള്‍ പറഞ്ഞാലും എനിക്കൊന്നുമില്ല. എന്നെ സ്‌നേഹിക്കുന്ന ഒത്തിരി പേരുണ്ടെന്ന് എനിക്കറിയാം. എനിക്ക് നിങ്ങള്‍ തരുന്ന ആത്മവിശ്വാസമാണ് എന്റെ ബലം. ഈ ഇന്‍സ്റ്റാഗ്രാമില്‍ 99% ആള്‍ക്കാരും എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരാണ്. എനിക്ക് എന്നെ അറിയുന്നവര്‍ മതി. ബാക്കി ആര് എവിടെ കിടന്ന് എന്ത് കുരച്ചാലും എനിക്ക് ഒരു വിഷയവുമില്ല. എന്റെ കുടുംബം എനിക്ക് പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്. അതുകൊണ്ട് ഞാന്‍ അവര്‍ക്കെതിരെ കേസ് ആയി മുന്നോട്ടു പോവുകയാണ്. അവര്‍ എന്ത് അര്‍ത്ഥത്തില്‍ എന്നെ അങ്ങനെ പറഞ്ഞു എന്നുള്ളത് എനിക്കറിയണം. എനിക്ക് അത് തെളിയിച്ചേ പറ്റുള്ളൂ. അതിന് വേണ്ടി ഞാന്‍ കേസിന് പോവുകയാണ്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്മ വരട്ടെ.

Latest Stories

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍