സംവിധായകന്റെ കൈപിടിച്ച് നായിക; ഗൗരി കൃഷ്ണന്‍ വിവാഹിതയായി, വീഡിയോ

സീരിയല്‍ താരം ഗൗരി കൃഷ്ണന്‍ വിവാഹിതയായി. സംവിധായകന്‍ മനോജ് പേയാട് ആണ് വരന്‍. ഗൗരിയുടെ സ്വദേശമായ കോട്ടയത്തെ കുടുംബക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഗൗരി നായികയായ ‘പൗര്‍ണിത്തിങ്കള്‍’ എന്ന സീരിയലിന്റെ സംവിധായകനാണ് മനോജ് പേയാട്. തിരുവനന്തപുരം സ്വദേശിയാണ്. അഭിനയത്തോടൊപ്പം വ്‌ളോഗറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായും ശ്രദ്ധ നേടിയ താരമാണ് ഗൗരി.

‘അനിയത്തി’ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. പൗര്‍ണമിത്തിങ്കള്‍ എന്ന പരമ്പരയിലൂടെയാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു ഗൗരിയുടെയും മനോജിന്റെയും വിവാഹ നിശ്ചയം നടന്നത്.

വിവാഹത്തിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ താരം പങ്കുവച്ചിട്ടുണ്ട്. ഹല്‍ദി, മെഹന്ദി, പുടവ കൊടുക്കല്‍ ചടങ്ങ് എന്നിവയുടെ എല്ലാം വീഡിയോകള്‍ ഗൗരി തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ധന്യ മേരി വര്‍ഗീസ് അടക്കമുള്ള താരങ്ങളും ഗൗരിയുടെ ഹല്‍ദി, പുടവ കൊടുക്കല്‍ ചടങ്ങ് എന്നിവയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്