സ്റ്റേജ് ത്രീ സ്തനാര്‍ബുദമാണ്, സ്വകാര്യതയെ മാനിക്കണം..; കുറിപ്പുമായി 'നാഗിന്‍' താരം

തനിക്ക് സ്താനാര്‍ബുദം ബാധിച്ചുവെന്ന് വെളിപ്പെടുത്തി നടി ഹിന ഖാന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. ചികിത്സ ആരംഭിച്ചെന്നും താന്‍ കരുത്തയായി തിരികെ വരുമെന്നും ഹിന കുറിപ്പില്‍ പറയുന്നുണ്ട്. ടെലിവിഷന്‍ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഹിന ഖാന്‍.

”എനിക്ക് സ്റ്റേജ് ത്രീ സ്തനാര്‍ബുദമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. വെല്ലുവിളി നിറഞ്ഞ ഈ സ്ഥിരീകരണത്തിലും ഞാന്‍ നന്നായിരിക്കുന്നുവെന്ന് അറിയിക്കുന്നു. ഞാന്‍ കരുത്തയാണ്. ഡിറ്റര്‍മൈന്ഡ് ആണ്. ഈ രോഗത്തെ മറി കടക്കുന്നതില്‍ പൂര്‍ണമായും കമ്മിറ്റഡ് ആണ്. എന്റെ ചികിത്സ ആരംഭിച്ചിരിക്കുന്നു.”

”ഇതില്‍ നിന്നും കൂടുതല്‍ കരുത്തയായി ഉയര്‍ന്നു വരാന്‍ എന്ത് ചെയ്യാനും ഞാന്‍ തയ്യാറാണ്. ഈ സമയത്ത് നിങ്ങളോടൊല്ലാവരോടും സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ഞാനും എന്റെ കുടുംബവും പ്രിയപ്പെട്ടവരും ശ്രദ്ധയോടെ, ദൃഢനിശ്ചയത്തോടെ, പോസിറ്റീവായിരിക്കുകയാണ്.”

”ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഈ വെല്ലുവിളിയെ അതീജിവിച്ച് പൂര്‍ണ ആരോഗ്യവതിയായി മാറാനാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥനകളും അനുഗ്രഹവും സ്നേഹവും അയക്കുക. സ്നേഹത്തോടെ ഹിന” എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

യേ റിശ്താ ക്യാ കഹ്‌ലാത്ത ഹേ എന്ന സീരിയലിലൂടെയാണ് ഹിന ശ്രദ്ധ നേടുന്നത്. കസൗട്ടി സിന്ദഗി കെ, നാഗിന്‍ 5 എന്നീ ജനപ്രിയ പരമ്പരകളിലും അഭിനയിച്ച് കയ്യടി നേടിയിരുന്നു. കൂടാതെ ബിഗ് ബോസ്, ഖത്രോം കി ഖിലാഡി എന്നീ ഷോകളിലും എത്തിയിട്ടുണ്ട്. കൂടാതെ ഹാക്ഡ്, ഷിന്‍ഡ ഷിന്‍ഡ നോ പപ്പ, അണ്‍ലോക്, വിഷ്‌ലിസ്റ്റ് തുടങ്ങിയ ചിത്രങ്ങളും ചെയ്തിട്ടുണ്ട്.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?