വയറ് ചാടാതിരിക്കാന്‍ ഭക്ഷണം നിര്‍ത്തി, വിശപ്പോടെ ജിമ്മില്‍ പോയി കഠിനമായി വര്‍ക്കൗട്ടും ചെയ്യ്തു, ഒടുവില്‍ സംഭവിച്ചത്..: നിയ ശര്‍മ്മ

സൈസ് സീറോ ലുക്കിനായി ഭക്ഷണം പോലും ഉപേക്ഷിച്ചെന്ന് നടി നിയ ശര്‍മ്മ. ഒരു ഡാന്‍സ് രംഗത്തിന് വേണ്ടിയാണ് വയറ് ചാടാതിരിക്കാന്‍ നിയ ഭക്ഷണം ഉപേക്ഷിച്ചെന്ന് പറയുന്നത്. നിഖിത ഗാന്ധി ആലപിച്ച ഫൂങ്ക് എന്ന ട്രാക്കിന് വേണ്ടിയാണ് നിയ ഡാന്‍സ് ചെയ്തത്.

വയറ് ചാടാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചു. ഒരിനം കടലയും തുച്ഛമായ അളവിലുള്ള ഭക്ഷണവുമാണ് ഏഴു ദിവസത്തോളം കഴിച്ചത്. റിഹേഴ്‌സലിനിടെ തലചുറ്റി വീഴുക വരെ ചെയ്തു. വിശപ്പോടെ കിടന്നുറങ്ങും, വിശപ്പോടെ എഴുന്നേല്‍ക്കും. ജിമ്മിലേക്കും വിശപ്പോടെ പോകുമായിരുന്നു.

ഒപ്പം കഠിനമായി വര്‍ക്കൗട്ടും ചെയ്യുമായിരുന്നു. രാത്രിയും പകലും നിര്‍ത്താതെ ഡാന്‍സ് റിഹേഴ്‌സല്‍ ചെയ്യുകയും ചെയ്തു. അവസാനം ഇത് ആരോഗ്യത്തെ ബാധിച്ചെന്നും പിന്നീട് ഏറെ സമയമെടുത്താണ് സ്വന്തം ശരീരത്തിലെ കുറവുകളെ സ്‌നേഹിക്കാന്‍ പഠിച്ചതെന്നും നിയ പറയുന്നു.

മോഡലായും ടെലിവിഷന്‍ സീരിയലുകളിലൂടെയുമാണ് നിയ ശ്രദ്ധിക്കപ്പെടുന്നത്. ഏക് ഹസാരോം മേ മേരി ബെഹ്നാ ഹെ, ജമായ് രാജ, നാഗിന്‍ 4, ഫിയര്‍ ഫാക്ടര്‍ ഖത്തരോം കി ഖിലാഡി, ഇഷ്‌ക് മേ മര്‍ജാവ എന്നിങ്ങനെ നിരവധി ടെലിവിഷന്‍ ഷോകളിലും ട്വിസ്റ്റഡ്, ജമായ് രാജ 2 എന്നീ വെബ് സീരിസുകളിലും ആല്‍ബങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്