'ജീവിതത്തില്‍ 99 പ്രശ്‌നങ്ങളുണ്ടാകും, അതിലൊന്നല്ല ഭര്‍ത്താവ്'; ഡിവോഴ്‌സ് ഫോട്ടോഷൂട്ടുമായി നടി ശാലിനി, വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി ശാലിനിയുടെ ‘ഡിവോഴ്‌സ്’ ഫോട്ടോഷൂട്ട്. ‘മുള്ളും മലരും’ എന്ന തമിഴ് സീരിയലിലൂടെ ശ്രദ്ധേയായ നടി ശാലിനിയാണ് ഡിവോഴ്‌സ് ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുന്നത്. ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ വലിച്ചു കീറിയാണ് ഫോട്ടോഷൂട്ടില്‍ ശാലിനി എത്തിയിരിക്കുന്നത്.

‘ജീവിതത്തില്‍ 99 പ്രശ്‌നങ്ങളുണ്ടാകും, അതിലൊന്നല്ല ഭര്‍ത്താവ്’ എന്നൊരു ബോര്‍ഡും താരം കയ്യില്‍ പിടിച്ചിട്ടുണ്ട്. ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോ ചവിട്ടുന്നതും ചിത്രത്തിലുണ്ട്. ചുവന്ന ഗൗണില്‍ സ്‌റ്റൈലിഷായാണ് ശാലിനിയുടെ ഫോട്ടോഷൂട്ട്.

View this post on Instagram

A post shared by shalini (@shalu2626)

വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശാലിനി റിയാസിനെ വിവാഹം ചെയ്തത്. ഇവര്‍ക്കൊരു മകളുണ്ട്. ”ഒരു മോശം ദാമ്പത്യം ഉപേക്ഷിക്കുന്നതില്‍ കുഴപ്പമില്ല, കാരണം നിങ്ങള്‍ സന്തോഷവാനായിരിക്കാന്‍ അര്‍ഹനാണ്. നിങ്ങളുടെ കുട്ടികള്‍ക്കും മികച്ച ഭാവി സൃഷ്ടിക്കാന്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക.”

View this post on Instagram

A post shared by shalini (@shalu2626)

”വിവാഹമോചനം ഒരു പരാജയമല്ല. ഇത് നിങ്ങള്‍ക്ക് ഒരു വഴിത്തിരിവാണ്. വിവാഹബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്ക് നില്‍ക്കാന്‍ ഒരുപാട് ധൈര്യം ആവശ്യമാണ്. അതിനാല്‍ എല്ലാ ധൈര്യശാലികള്‍ക്കും ഇത് സമര്‍പ്പിക്കുന്നു” എന്നാണ് വിവാഹ മോചന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് ശാലിനി കുറിച്ചത്.

View this post on Instagram

A post shared by shalini (@shalu2626)