ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെ ശ്രദ്ധ നേടിയ താരമാണ് ശ്രുതി രജനികാന്ത്. നടി പങ്കുവെച്ച ഒരു ചിത്രവും അതിന് താഴെ നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് നല്‍കിയ കമന്റുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഗര്‍ഭിണിയെ പോലെ നിറവയറുമായി നില്‍ക്കുന്ന ചിത്രമാണ് ശ്രുതി പങ്കുവെച്ചത്.
സര്‍പ്രൈസ് എന്ന ക്യാപ്ഷനോടെയാണ് ശ്രുതി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒരാഴ്ച മുന്‍പേ വെഡ്ഡിംഗ് ഫോട്ടോ, ഇപ്പോള്‍ പ്രഗനന്റ് ഫോട്ടോ, ഇതെന്താ സംഭവം, ഇന്നലെ വരെ ഉണ്ടായിരുന്നില്ലാലോ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.
“”സംഭവം കൊള്ളാം, ഞാന്‍ കിടക്കാന്‍ നോക്കുമ്പോ തലയണ കണ്ടില്ലേല്‍ നീ മേടിക്കും,”” എന്നായിരുന്നു അശ്വതി ശ്രീകാന്തിന്റെ കമന്റ്. ഇതോടെ ആരാധകര്‍ക്കും കാര്യം മനസിലായി. നര്‍ത്തകി കൂടിയായ ശ്രുതി ബാലതാരമായിട്ടാണ് സീരിയല്‍ രംഗത്തെത്തിയത്.
കോമഡി സീരിയലായ “എട്ടു സുന്ദരികളും ഞാനും” എന്ന പരമ്പരയില്‍ മണിയന്‍ പിള്ള രാജുവിന്റെ മരുമകളുടെ വേഷം ചെയ്തത് ശ്രുതി ആയിരുന്നു. “ചിലപ്പോള്‍ പെണ്‍കുട്ടി”എന്ന സിനിമയിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.