കുട്ടിക്കാലത്തെ അനുഭവം ഓര്‍മ്മയുണ്ടല്ലോ? അടി കൊള്ളാതെ നോക്കണം; അഖില്‍ മാരാരോട് അമ്മ, കാര്യം ഇതാണ്...

ബിഗ് ബോസ് സീസണ്‍ 5ലെ മികച്ച മത്സാര്‍ത്ഥികളില്‍ ഒരാളാണ് സംവിധായകന്‍ അഖില്‍ മാരാര്‍. സംവിധായകന്റെ വാക്കുകള്‍ പലപ്പോഴും വിദ്വേഷ പ്രചാരണങ്ങള്‍ക്ക് വഴിവയ്ക്കാറുണ്ടെങ്കിലും ശക്തമായ മത്സരമാണ് മാരാര്‍ കാഴ്ചവയ്ക്കുന്നത്. നിയന്ത്രിക്കാന്‍ കഴിയാത്ത മാരാരുടെ ദേഷ്യത്തിനെതിരെ വിമര്‍ശനങ്ങളും ഉയരാറുണ്ട്.

ബിഗ് ബോസ് മാതൃദിന എപ്പിസോഡ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറയുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് തങ്ങളുടെ അമ്മയോട് പറയേണ്ട കാര്യങ്ങള്‍ എഴുതി വായിക്കാന്‍ ബിഗ് ബോസ് അവസരം നല്‍കിയിരുന്നു. അമ്മയ്ക്ക് വേണ്ടി കവിതയാണ് അഖില്‍ മാരാര്‍ കുറിച്ചത്.

”എന്നെ ഞാനാക്കി മാറ്റിയതിന് ഒരായിരം നന്ദി” എന്നും മാരാര്‍ പറഞ്ഞിരുന്നു. പിന്നാലെ അമ്മയുടെ സന്ദേശം വീഡിയോയില്‍ കാണിക്കുകയും ചെയ്തു. അടി കൊള്ളാതെ നോക്കിക്കോണം എന്ന് പറയുന്ന മാരാരുടെ അമ്മയുടെ വീഡിയോ സഹമത്സരാര്‍ത്ഥികള്‍ പൊട്ടിച്ചിരിയോടെയാണ് കണ്ടത്.

”മോനേ നീ സുഖമായിട്ടിരിക്കുന്നോ. നല്ല പ്രകടനം നീ കാഴ്ചവയ്ക്കുന്നുണ്ട്. ലൈവിലും എപ്പിസോഡിലും നിന്നെ കാണുന്നുണ്ട്. ഇതുപോലെ തന്നെ നല്ല രീതിയില്‍ കളിച്ച് മുന്നോട്ട് പോകുക. കുഞ്ഞുനാളിലെ അനുഭവം അറിയാല്ലോ. അടി കൊള്ളാതെ നോക്കിക്കോളണം” എന്നാണ് അഖിലിന്റെ അമ്മ പറയുന്നത്.

മിസ് യു പറയാത്ത, ലവ് യു പറയാത്ത ഉമ്മയുടെ സ്‌നേഹം ഓരോ തവണ വയറ് നിറയെ കൈകഴുകുമ്പോഴും മനസിലാക്കുന്നുണ്ട് എന്നാണ് റെനീഷ എഴുതിയത്. മൂന്ന് വര്‍ഷം മുമ്പ് മരിച്ച അമ്മയുടെ ഓര്‍മ്മകളാണ് സാഗര്‍ സൂര്യ പങ്കുവച്ചത്. ഇനിയൊരു ജന്മമുണ്ടെങ്കില്‍ അമ്മയുടെ മകനായി ജനിക്കണമെന്നാണ് സാഗര്‍ പറയുന്നത്.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍