'ബിഗ് ബോസില്‍ പോകുന്നതിനേക്കാള്‍ ഭേദം ലുലുമാളില്‍ പോയി മുണ്ട് പൊക്കി കാണിക്കുന്നതല്ലേ'; ചര്‍ച്ചയായി അഖില്‍ മാരാരുടെ പഴയ വീഡിയോ

ബിഗ് ബോസ് മലയാളം അഞ്ചാം സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. 19 മത്സരാര്‍ത്ഥികളില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന താരം സംവിധായകന്‍ അഖില്‍ മാരാര്‍ ആണ്. ഒരുപാട് വിവാദങ്ങള്‍ അഖില്‍ മാരാരുടെ പേരില്‍ ഉണ്ടായിരുന്നു. ജോജു ജോര്‍ജിനെ നായകനായി എത്തിയ ‘ഒരു താത്വിക അവലോകനം’ സിനിമയുടെ സംവിധായകനാണ് അഖില്‍ മാരാര്‍.

ബിഗ് ബോസിലേക്ക് വന്നത് താന്‍ ആരാണെന്ന് തെളിയിക്കാനാണ് എന്ന് സംവിധായകന്‍ ഷോയുടെ ആദ്യ ദിവസം തന്നെ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ബിഗ് ബോസിനെ കുറിച്ച് സംവിധായകന്‍ മുമ്പ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

”എനിക്ക് ഇതുപോലെ പുച്ഛമുള്ള ഒരു പരിപാടി കേരളത്തില്‍ ഇല്ലായിരുന്നു. അഞ്ച് മിനിറ്റ് പോലും തികച്ച് ഞാന്‍ ബിഗ് ബോസ് എന്ന പരിപാടി കണ്ടിട്ടില്ല. ഒരാള്‍ക്ക് ആരാധന തോന്നുന്നതും അതിലേക്ക് കേറമെന്ന് തോന്നുന്നതും ഇതെന്തോ വലിയ പരിപാടിയാണെന്ന തോന്നല്‍ വരുമ്പോഴല്ലേ.”

”അതുപോലെ തന്നെ രജിത് കുമാറെന്ന മനുഷ്യന്‍ ഒരു സമയത്ത് വൈറലായിട്ടില്ലേ. ബിഗ് ബോസിലേക്ക് വിളിച്ചാല്‍ ജോജു ചേട്ടന്‍ ഉള്‍പ്പടെയുള്ള ആളുകള്‍ പോണമെന്ന് പറഞ്ഞാല്‍ പോകും. അഞ്ച് മിനിറ്റ് പോലും ബിഗ് ബോസ് എന്ന പരിപാടി എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല.”

Read more

”അതിനേക്കാളും ഭേദം ലുലുമാളില്‍ പോയി നടുറോഡില്‍ നിന്ന് മുണ്ട് പൊക്കി കാണിക്കുന്നതല്ലേ…. അത് കാണാനും കുറെപ്പേര്‍ വരില്ലേ. ഭ്രാന്താണെന്നൊക്കെ പറയുമായിരിക്കും. പക്ഷെ ഞാന്‍ വിചാരിക്കും എന്റെ ഫോളോവേഴ്‌സാണെന്ന്” എന്നായിരുന്നു അഖില്‍ മാരാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.