അവതാരക മീര അനില്‍ വിവാഹിതയാകുന്നു. വിഷ്ണു ആണ് വരന്‍. വിവാഹ നിശ്ചയ വീഡിയോ പുറത്തുവന്നതോടെയാണ് മീല വിവാഹിതയാകുന്നുവെന്ന വാര്‍ത്ത ആരാധകര്‍ അറിയുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വിവാഹനിശ്ചയ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
പിങ്ക് നിറമുള്ള സാരി ഉടുത്തായിരുന്നു മീര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. നിരവധി സ്റ്റേജ് ഷോ, ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളികളുടെ പ്രിയ അവതാരകമാരിലൊരാളായി മാറിയ അവതാരകയാണ് മീര. അവതാരക മാത്രമല്ല, മീര ഒരു നര്‍ത്തകി കൂടിയാണ്. മിലി എന്ന ചിത്രത്തിലും മീര അഭിനയിച്ചിട്ടുണ്ട്.
നാലാഞ്ചിറ മാര്‍ ബസേലിയസ് കോളജ് ഓഫ് എഞ്ചിനിയറിങ്ങില്‍ നിന്ന് മീര ബിരുദമെടുത്തു. പിന്നീട് മാധ്യമപ്രവര്‍ത്തനത്തില്‍ താത്പര്യം തോന്നിയ മീര പ്രസ് ക്ലബില്‍ നിന്ന് ജേര്‍ണലിസവും പഠിച്ചു. ടെലിവിഷന്‍ അവതാരകയായാണ് മീരയുടെ തുടക്കം. പിന്നീട് സ്റ്റേജ് ഷോകളും ചെയ്തു തുടങ്ങി.