'താ എന്ന് പറഞ്ഞത് ഉമ്മ തരാനല്ല'; അഡോണിയുമായി സൗഹൃദം മാത്രം, അഭ്യൂഹങ്ങള്‍ മറുപടിയുമായി ഏഞ്ചല്‍

താനും അഡോണിയും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നില്ല എന്ന് വ്യക്തമാക്കി ഏഞ്ചല്‍ തോമസ്. അഡോണിയുമായി സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നത്, അതിനെ പ്രണയമായി വ്യഖ്യാനിക്കരുതെന്നും പറഞ്ഞാണ് ഏഞ്ചല്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയിരിക്കുന്നത്. കുറച്ച് കാര്യങ്ങള്‍ ക്ലാരിഫൈ ചെയ്യാനാണ് വന്നത് എന്ന് പറഞ്ഞാണ് ഏഞ്ചലിന്റെ ലൈവ് വീഡിയോ ആരംഭിക്കുന്നത്.

ഏഞ്ചലിന്റെ വാക്കുകള്‍:

ഞാനും അഡോണിയും തമ്മില്‍ നേരത്തെ ഇഷ്ടത്തിലായിരുന്നു എന്ന കാര്യം തെറ്റാണ്. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഞാനും അഡോണിയും നേരത്തെ സംസാരിച്ച വീഡിയോയിലുള്ള സൗണ്ടാണ് ഇട്ടിരിക്കുന്നത്. അവന്‍ എന്റെ നല്ലൊരു ഫ്രണ്ട് മാത്രമാണ്. എനിക്ക് ഒരു അഫയര്‍ ഉള്ളതാണ്. അവനെ ആ ഒരു തരത്തില്‍ കണ്ടിട്ടില്ല.

അവിടെ എല്ലാവരും കൂടി കളിയാക്കിയപ്പോള്‍ ഓക്കെ എന്ന രീതിയില്‍ എടുത്തു എന്നേ ഉണ്ടായിരുന്നുള്ളു. അല്ലാതെ പ്രേമം ഒന്നുമില്ല. അഡോണി നല്ല ചെക്കനാണ്. അഡോണിയെ ഇഷ്ടപ്പെടാന്‍ കാരണം അവന്‍ അവന്റെ കുടുംബത്തിന് വേണ്ടിയാണ് നില്‍ക്കുന്നത്. പിന്നെ അവന്റെ വാക്കുകള്‍, സംസാരിക്കുന്നത് ഒക്കെ ഇഷ്ടമാണ്.

ഷോയില്‍ ഞാന്‍ ഇങ്ങനെ തോണ്ടിക്കോണ്ടി ഇരിക്കുന്നത് ഫ്രണ്ട്സിനോട് എന്ന പോലെയാണ്. എന്റെ ലവറെനെയും അവന്റെ ലവറെനെയും പറ്റിയാണ് ഞങ്ങള്‍ പറഞ്ഞത്. “താ” എന്ന് പറഞ്ഞത് ഉമ്മ തരാനായല്ല, പ്രോമിസ് ചെയ്യാനാണ്. ഇത് എയര്‍ ചെയ്യരുത് പേഴ്‌സണല്‍ ആണെന്ന് പറഞ്ഞത് ഉമ്മയും പ്രേമവും ഒന്നുമല്ല.

Latest Stories

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!